Оберіть трек для відтворення
മധുമാസം വിട വാങ്ങും ഹൃദയങ്ങളേ വരൂ
ഈ വിഷാദ ഗാനം പകരും വിമൂകഭാവം
നുകരാൻ ഇടം തരൂ
മധുമാസം വിട വാങ്ങും ഹൃദയങ്ങളേ വരൂ
മഴവില്ലേ നീയും മഴയിഴയായ് മറയുമ്പോൾ
നാഥ രൂപിയായ് ജീവവേധിയിൽ
അനുരാഗലോലയായ് അറിയാതെ പോയതാരെയാവാം
പിടയുന്നു മാനസം
മധുമാസം വിട വാങ്ങും ഹൃദയങ്ങളേ വരൂ
നിറയും കരി മിഴികൾ രതി നടമാടിയ നിശയിൽ
മാര വേഗമായ് വളരും വികാരമായ്
എരിയുന്നോരോർമ്മയായ്
ഒഴിയാതെ വന്നു നിന്നിടുമ്പോൾ
തളരുന്നു മാനസം
മധുമാസം വിട വാങ്ങും ഹൃദയങ്ങളേ വരൂ
ഈ വിഷാദ ഗാനം പകരും വിമൂകഭാവം
നുകരാൻ ഇടം തരൂ