Оберіть трек для відтворення
നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ
പ്രണയം വിടരും കരയാകും
നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ
പ്രണയം വിടരും കരയാകും
കനക മയൂരം നീയാണെങ്കിൽ
മേഘ കനവായ് പൊഴിയും ഞാൻ
നീയൊരു പുഴയായ് തഴുകുമ്പോൾ
ഞാൻ പ്രണയം വിടരും കരയാകും
ഇല പൊഴിയും ശിശിര വനത്തിൽ
നീ അറിയാതൊഴുകും കാറ്റാകും
നിൻ മൃദു വിരലിൻ സ്പർശം കൊണ്ടെൻ
പൂമരമടിമുടി തളിരണിയും
ശാരദ യാമിനി നീയാകുമ്പോൾ
യാമക്കിളിയായി പാടും ഞാൻ
ഋതുവിൻ ഹൃദയം നീയായ് മാറും
പ്രേമ സ്പന്ദനമാകും ഞാൻ
നീയൊരു പുഴയായ് തഴുകുമ്പോൾ
ഞാൻ പ്രണയം വിടരും കരയാകും
കുളിർ മഴയായ് നീ പുണരുമ്പോൾ
പുതുമണമായ് ഞാൻ ഉയരും
മഞ്ഞിൻ പാദസരം നീ അണിയും
ദള മർമ്മരമായ് ഞാൻ ചേരും
അന്നു കണ്ട കിനാവിൻ തൂവൽ
കൊണ്ട് നാമൊരു കൂടണിയും
പിരിയാൻ വയ്യാ-പക്ക്ഷികളായ് നാം
തമ്മിൽ-തമ്മിൽ കഥ പറയും
നീയൊരു പുഴയായ് തഴുകുമ്പോൾ
ഞാൻ പ്രണയം വിടരും കരയാകും
കനക മയൂരം നീയാണെങ്കിൽ
മേഘ കനവായ് പൊഴിയും ഞാൻ
നീയൊരു പുഴയായ് തഴുകുമ്പോൾ
ഞാൻ പ്രണയം വിടരും കരയാകും