Оберіть трек для відтворення
പൂങ്കൊടിയേ
ഈ മണ്ണിൻ കൺമണിയേ
ചേറാകെ ചേലണിയും
ഈ മണ്ണിൻ താമരയേ
ചേലോലും നിന്നെ ഞാൻ
നോക്കി നോക്കി നോക്കി നിന്നു
മിണ്ടാതെ വല്ലാതെ നോറ്റു
നോറ്റു കാലമായ്
കണ്ണാലേ ഉള്ളാലേ കാത്ത്
കാത്ത് കാത്തിരുന്നു
കണ്ടില്ലേ മിണ്ടില്ലേ
എൻ്റെ കൺമണീ
കൺനിറയെ
നീ നല്കും പുഞ്ചിരിയേ
മാറാതെ നിൻ നിഴലായ്
ഞാനെന്നും ഈ വഴിയേ
ഓ കനവേ
പുൽനാമ്പാകും ഉയിരോ സ്നേഹം
മഞ്ഞായ് തേടുന്നു
അതിരില്ലാതെ പതിരില്ലാതെ
സ്വപ്നം കാണുന്നു
എൻ നിധിയേ
കണ്ണോരം മിന്നെടിയേ
കാതിൽ നീ ചൊല്ലെടിയേ
ഞാൻ തേടും ആ മൊഴിയേ
ഓ ഓ (ആ)
പൂമാരിയോ
തിരയുന്നു നിന്നെ
ഈ പാത നിൻ
വരവോർക്കവേ
ഈ ഓർമ്മകൾ
വളരുന്ന പോലെ
നീ ചിന്തയിൽ
പടരുന്നുവോ
ആ (ഓ)
പൂങ്കൊടിയേ
ഈ മണ്ണിൻ കൺമണിയേ
ചേറാകെ ചേലണിയും
ഈ മണ്ണിൻ താമരയേ
കൺനിറയെ
നീ നല്കും പുഞ്ചിരിയേ
മാറാതെ നിൻ നിഴലായ്
ഞാനെന്നും ഈ വഴിയേ
ഓ കനവേ