Оберіть трек для відтворення
Сингл / Трек
ആരാണ്ടെട നീയിന്നെട കോറോത്തെ രവീ
നാടിന്നും വീടിന്നും അധികപ്പറ്റോ
മണ്ണെല്ലാം ആരാരുടെ മണ്ടച്ചാരേ
സ്വന്തം തല സ്വന്തം കാൽ കത്തും മരമേ
നീ അകമേ നീറി നീറിപ്പുകയ്തീച്ചുടലയാള്
പൊള്ളത്തടിമേൽ
വിറക് നീ കാട് വസന്തർത്തു നീ
ശരം വില്ല് കാട്ടാളനുമേ ക്രൗഞ്ചവുമേ
കോറോത്തെ രവീ മാളത്തിലെലീ
പാമ്പു ഫണം നീർത്തുന്നതു കാണുന്നില്ലേ
കൈക്കോട്ടെടെടാ തടമെടുക്കെടാ
അകമടിച്ചു പുറമടിച്ചു വെടിപ്പാക്കെടാ
ആരാൻ്റെ മലമ്പള്ളേ പൊന്തുന്നോറേ
വെയിലേറുന്നുണ്ടപ്പ നീറുന്നുണ്ടപ്പ
ഊരോ പൊള്ളണപ്പാ
കീഴോര കണ്ടത്തില്‍ കള്ളം കൊയ്യുന്നോറേ
തീ പാറുന്നുണ്ടപ്പ കണ്ണീന്നാന്നപ്പ ഉള്ളം വേവുന്നപ്പാ
ഒലികളുറവെടുക്കും മലമേലേ മഴമുകിലുമാല
ചെരുവിലെ നനവിലചെടി തരുവ് ഹരിതമാർന്ന മേട്
അവിടെ നിറയെ നുരയും മീൻ ആമ പന്നി പക്ഷി
ജന്തുക്കളെ സ്വന്തം ഉയിർ ബന്ധുക്കളെ മാലോകരെ
ഉടലുചിറകു സകലമൊന്നോടരിഞ്ഞിട്ടതും
കരകടൽകുരൽ സഹിതമാർത്ത്യാൽ ഭക്ഷിച്ചതും
ചുടുനിണച്ചായായായായായായേ
തന്തതായമാരേ ചോര മണ്ണു ചോര പുണ്ണു ചോര
ഇതൊരു ആഹ്വാനമാണ് നാട്ടുവാസികളെ
പ്രകൃതി കാലാവസ്ഥ ക്ഷേമരാഷ്ട്രം
താങ്ങുവില തറവില തേങ്ങ മാങ്ങ
വാഴ കോഴ പല പല ആട്ടിന്തോലിട്ടു
വരും ചെന്നായ്ക്കൾ കള്ള കാട്ടുപന്നികൾ
രാജ്യദ്രോഹികൾ,ഒരുത്തനേയും ഈ
വേലിക്കിപ്പുറം കാലു കുത്താൻ നമ്മളനുവദിക്കില്ല
നീയല്ലോ തീ കടയുമരിയ പറവ
ഉള്ളുനൊന്തുണർന്നൊരോർമ്മ
കുതിയുമരിയ പറവ കാലുവെന്തു പായുമോർമ്മ
പുതിയ ചിറകിനുറവ കാറ്റെഴും കിനാവറ
മഴയിലും വെറിയിലും മലയിടിഞ്ഞ പിരാന്തിലും
അറിയണമവർ പണിത ഗോപുരങ്ങൾ
പൊയ്യ് പൊയ്യ്
അറിയണമവർ തെരുവിലലറുമറിവ് പൊയ്യ് പൊയ്യ്
പ്രകൃതി പകരുമലിവ് മാത്രമേ പൊരുള്‍ പൊരുള്‍
അരക്കില്ലമേ പോ പോ പോ പോ പോയ് തുലയ് പോയ്