Оберіть трек для відтворення
കൊടുങ്ങല്ലൂർ ശ്രീ കുറുമ്പേ ഭദ്രകാളീ മഹേശ്വരീ
അത്യുഗ്ര പ്രതാപത്തിലമരും ശക്തീശ്വരീ
രക്ത വർണ്ണത്തിൽ ഗഗനം സൃഷ്ടിക്കും രാജേശ്വരീ
അവിടുത്തെ കാവിലെത്തും അടിയങ്ങൾക്കാലംബം
അമ്മേ കൊടുങ്ങല്ലൂരമേ നൽകൂ അമ്മേ കൊടുങ്ങല്ലൂരമ്മേ
അവിടുത്തെ കാവിലെത്തും അടിയങ്ങൾക്കാലംബം
അമ്മേ കൊടുങ്ങല്ലൂരമേ നൽകൂ അമ്മേ കൊടുങ്ങല്ലൂരമ്മേ
വസൂരി മാല തൻ നായികേ മായേ സംഹരിക്കില്ലേ നീ ഭൂലോക ദുഃഖങ്ങൾ
സംഹരിക്കില്ലേ നീ ഭൂലോക ദുഃഖങ്ങൾ
അവിടുത്തെ കാവിലെത്തും അടിയങ്ങൾക്കാലംബം
അമ്മേ കൊടുങ്ങല്ലൂരമ്മേ നൽകൂ അമ്മേ കൊടുങ്ങല്ലൂരമ്മേ
കോടി ലിംഗേശ്വരീ കാളീ മഹാഭൈരവി ഭദ്രേ
ആനന്ദവാരിധിയിൽ രമിക്കും സുരേശ്വരീ
ആനന്ദവാരിധിയിൽ രമിക്കും സുരേശ്വരീ
ദാരുക നിഗ്രഹത്തിന്നവതീർന്നാനായി സത്യലോകങ്ങൾ തീർക്കും പൊരുളേ
ദാരുക നിഗ്രഹത്തിന്നവതീർന്നാനായി സത്യലോകങ്ങൾ തീർക്കും പൊരുളേ
നിഴലിലിരിക്കും പൈതലാമെന്നിൽ നിൻ
അലിവിന്റെ കിരണങ്ങൾ ചൊരിയൂ ദേവീ
അലിവിന്റെ കിരണങ്ങൾ ചൊരിയൂ
അമ്മേ കൊടുങ്ങല്ലൂരമ്മേ മായേ അമ്മേ കൊടുങ്ങല്ലൂരമ്മേ
അമ്മേ കൊടുങ്ങല്ലൂരമ്മേ മായേ അമ്മേ കൊടുങ്ങല്ലൂരമ്മേ
കൈവല്യപ്രദായനീ ജഗദീശ്വരീ സർവ്വ പാപഹരേ നിത്യേ മഹാമാരികൾ തീർക്കും സിദ്ധൗഷദം നീ താനമ്മേ
മനസ്സിന്റെ മറകൾക്ക് കാണുവാനെലുതല്ലാ
മനസ്സിന്റെ മറകൾക്ക് കാണുവാനെലുതല്ലാ
വാളും ചിലമ്പും പട്ടും ധരിച്ചു ഞാനെത്തി പിന്നേ കേണു തൊഴുതു ഭരണിവേലയ്ക്ക് തുള്ളുമ്പോൾ
വാളും ചിലമ്പും പട്ടും ധരിച്ചു ഞാനെത്തി പിന്നേ കേണു തൊഴുതു ഭരണിവേലയ്ക്ക് തുള്ളുമ്പോൾ
ആവേശമായെന്നിൽ നിറയൂ
മായേ ആവേശമായെന്നിൽ നിറയൂ
അമ്മേ കൊടുങ്ങല്ലൂരമ്മേ മായേ അമ്മേ കൊടുങ്ങല്ലൂരമ്മേ അമ്മേ കൊടുങ്ങല്ലൂരമ്മേ
അമ്മേ കൊടുങ്ങല്ലൂരമ്മേ അമ്മേ കൊടുങ്ങല്ലൂരമ്മേ