Оберіть трек для відтворення
Сингл / Трек
ഹെഹെയ്യ ഹെഹെയ്യ ഹെഹെയ്യ ഹെഹെയ്യ
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്നനാൾ
കാറ്റാലെ നിൻ ഈറൻമുടി ചേരുന്നിതെൻ മേലാകവേ
നീളുന്നൊരീ മൺപാതയിൽ തോളോടു തോൾ പോയീലയോ
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്നനാൾ
ഇടറാതെ ഞാനാക്കൈയിൽ കൈ ചേർക്കവേ
മയിൽപ്പീലി പാളും പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെചേർക്കും നേരത്തു നീ
വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാൻ തോരാത്തൊരീ
പൂമാരിയിൽ മൂടട്ടെ നാം
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്നനാൾ
കുടത്തുമ്പിലൂറും നീർപോൽ കണ്ണീരുമായ്
വിടചൊല്ലി മൂകം നീയും മാഞ്ഞീടവേ
കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നീടവേ
വഴിക്കോണിൽ ശോകം നില്പൂ ഞാനേകനായ്
നീയെത്തുവാൻ മോഹിച്ചു ഞാൻ
മഴയെത്തുമാ നാൾ വന്നിടാൻ
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്നനാൾ
കാറ്റാലെ നിൻ ഈറൻമുടി ചേരുന്നിതെൻ മേലാകവേ
നീളുന്നൊരീ മൺപാതയിൽ തോളോടു തോൾ പോയില്ലയോ
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്നനാൾ