Оберіть трек для відтворення
ഗംഗേ
തുടിയിൽ ഉണരും ത്രിപുട കേട്ടു
തുയിലുണർന്നു പാടിയെൻ്റെ
നടന മണ്ഡപം തുറന്നു വാ
സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
മന്ത്ര തീർത്ഥമൊഴുകിയ പുലരിയിൽ
അനുരാഗമാർന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാർത്ഥ
സാര ശിവ ഗംഗേ
തുടിയിൽ ഉണരും ത്രിപുട കേട്ടു
തുയിലുണർന്നു പാടിയെൻ്റെ
നടന മണ്ഡപം തുറന്നു വാ
ഗംഗേ ഗംഗേ
മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
മാലേയ സന്ധ്യയൊരുക്കി
മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
മാലേയ സന്ധ്യയൊരുക്കി
കാർകൂന്തൽ ചുരുളിലരിയ വര വാർതിങ്കൾ
തുളസി തിരുകിയൊരു ശ്രീരാഗ
ശ്രുതിയിൽ അലിയ ഒരു വരമൊഴി പാർവതി നീ
കാർകൂന്തൽ ചുരുളിലരിയ വര വാർതിങ്കൾ
തുളസി തിരുകിയൊരു ശ്രീ രാഗ
ശ്രുതിയിൽ അലിയ ഒരു വരമൊഴി പാർവതി നീ
പൂ നിലാവിൽ ആടും അരളി മരം പൊലെ
ഗംഗേ
തുടിയിൽ ഉണരും ത്രിപുട കേട്ടു
തുയിലുണർന്നു പാടിയെൻ്റെ
നടന മണ്ഡപം തുറന്നു വാ
ഗംഗേ ഗംഗേ (ഗംഗേ ഗംഗേ)
ഏകാന്ത പദ യാത്രയിൽ മനസ്സിൻ്റെ
മൺ കൂടു പിന്നിൽ വെടിഞ്ഞു
ഏകാന്ത പദ യാത്രയിൽ മനസ്സിൻ്റെ
മൺ കൂടു പിന്നിൽ വെടിഞ്ഞു
നിൻ പാട്ടിൻ പ്രണയ മഴയിൽ ഒരു
വെൺ പ്രാവായ് ചിറകു കുടയുമിരു
പൊൻ തൂവൽ പകലിൽ എരിയുമൊരു
കനലിനു കാവലുമായ്
നിൻ പാട്ടിൻ പ്രണയ മഴയിൽ ഒരു
വെൺ പ്രാവായ് ചിറകു കുടയുമിരു
പൊൻ തൂവൽ പകലിൽ എരിയുമൊരു
കനലിനു കാവലുമായ്
ഞാൻ തിരഞ്ഞതെൻ്റെ ജപലയ ജല തീർത്ഥം
സൂര്യ നാളം ഒരു സ്വരമഴയുടെ മിഴി
മന്ത്ര തീർത്ഥമൊഴുകിയ പുലരിയിൽ
അനുരാഗമാർന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാർത്ഥ
സാര ശിവ
ഗംഗേ
തുടിയിൽ ഉണരും ത്രിപുട കേട്ടു
തുയിലുണർന്നു പാടിയെൻ്റെ
നടന മണ്ഡപം തുറന്നു വാ
ഗംഗേ
ഗംഗേ ഗംഗേ ഗംഗേ ഗംഗേ