Оберіть трек для відтворення
ഉദയം തേടുമീ പുലർ വേനൽ വാനിതിൽ
നെറുകിൽ മുത്തമായി നിൻ ഹൃദയം പുൽകിടാൻ ...
നറു കതിരായി നിന്നെ ഞാൻ ;തിരു മുടിയിൽ ചൂടവേ
മിഴിപാർത്തു നാം നമ്മളിൽ കാതലേ ...കാതലേ ...
ഓമൽ ചിന്ത് നീ ...നിൻ സ്വനം എന്നുമെൻ നെഞ്ചിൻ താളമായി ...
ഏഴു ജന്മമായി കൊതി തീരാ കനവായി
പാതിയിമ മിന്നുമീ നറുനെയ് ത്തിരിയായി
ആദ്യാനുരാഗം ഉൾപൂവിനിൽ
താരുണ്യമാല്യം കോർത്തീടവേ
തുള്ളിയായി പെയ്തു നീ നീഹാര രാവാകയും....
മോഹമന്ത്രമായി പടി ചാരെ വാതിലിൽ
കാത്തിരുന്നതാരേ ഞാൻ പൊന്നാതിരയായി ...
ഹൃദയാനുരാഗം ഇതളൊലുമീ ആത്മാവിനാഴം നിറഞ്ഞിടവേ
കൊഞ്ചലായി വന്നുനീ ഏതേതു ജന്മങ്ങളിൽ...കാതലേ ..