Оберіть трек для відтворення

Сингл / Трек
ഗും ഗുരുഭ്യോ നമഃ
ഗം ഗണപതയേ നമഃ
ആധാരശക്ത്യൈ നമഃ
മൂലപ്രകൃത്യൈ നമഃ
പ്രവാഹായൈ നമഃ
ഭുവനഭാഗായൈ നമഃ
വെള്ളാരത്താരം വിണ്ണിൽ തേവാരം നോൽക്കുന്നേ
നാ തുമ്പിൽ മന്ത്രം മന്ദം ചൊല്ലി പൂക്കുന്നീണത്തിൽ
മാഞ്ഞീടും ഓർമ്മയ്ക്കുള്ളിൽ മങ്ങാതെ വേദങ്ങൾ
ഓരോന്നായ് എണ്ണിക്കൊണ്ടേ ഈറൻ മാറ്റി ശീലങ്ങൾ
കണ്ണാലെ കാണാതെ ഉള്ളാലെ കണ്ടീടും (നമഃ)
വിശ്വാസക്കാവൽ തേടാതെ ഹേ ഹേയ് (നമഃ)
നാരായ തുഞ്ചത്തെ നേരേതോ പൊയ്യേതോ? (നമഃ)
ഏതേതും ഓർക്കാതെ നീ നിന്നിൽ തന്നെ നിന്നെ തന്നെ
ഹേയ്, ഏയ്!
ഹേയ്, ഏയ്!
ഹേയ്, ഏയ്!
ഹേയ്, ഏയ്!
വെള്ളാരത്താരം വിണ്ണിൽ തേവാരം നോൽക്കുന്നേ
നാ തുമ്പിൽ മന്ത്രം മന്ദം ചൊല്ലി പൂക്കുന്നീണത്തിൽ
മാഞ്ഞീടും ഓർമ്മയ്ക്കുള്ളിൽ മങ്ങാതെ വേദങ്ങൾ
ഓരോന്നായ് എണ്ണിക്കൊണ്ടേ ഈറൻ മാറ്റി ശീലങ്ങൾ
വാനിലേതോ മേടയൊന്നിൽ കൈവണങ്ങാനാരെ?
ഉള്ളിലാണോ അഗ്നി പോലെ വെട്ടമുണ്ടോ വേറെ?
തുടക്കമായ് ഒരുക്കമായ് (സ്വാഹാ)
പടക്കളം പിടിക്കണം (സ്വാഹാ)
കുരുക്കുകൾ അഴിക്കണം (സ്വാഹാ)
ജപിക്കണം ജയിക്കണം (സ്വാഹാ)
മുന്നാലെ പോന്നിടാം
തന്നാലേ മിന്നലായ്
യാമങ്ങൾ നീങ്ങുമ്പോൾ
ഹോമങ്ങൾ നീളുമ്പോൾ
കർമ്മങ്ങൾ നെയ്യുമ്പോൾ നീ നിന്നിൽ തന്നെ നിന്നെ തന്നെ
വെള്ളാരത്താരം വിണ്ണിൽ തേവാരം നോൽക്കുന്നേ
നാ തുമ്പിൽ മന്ത്രം മന്ദം ചൊല്ലി പൂക്കുന്നീണത്തിൽ
ആകാശം പോൽ തെളിയും പാലാഴിയായ് നിറയും
നിന്നുള്ളിലെ അറിവിൻ തേരേറി നീ തുടരൂ
ഓരോരോ പോരിനെ വീറോടെ നേരിടാം (സ്വാഹാ)
നാരായ തുഞ്ചത്തെ നേരേതോ പൊയ്യേതോ? (സ്വാഹാ)
ഏതേതും ഓർക്കാതെ നീ നിന്നിൽ തന്നെ നിന്നെ തന്നെ (സ്വാഹാ)