Оберіть трек для відтворення
Сингл / Трек
ഇത്തിരിപ്പു ചോക്കുന്നേ
ഒത്തിരിക്കോ ചേലായേ
തൊട്ടടുത്തേ വന്നടുത്തേ മംഗലക്കാലം
ഇത്തിരിപ്പു ചോക്കുന്നേ
ഒത്തിരിക്കോ ചേലായേ
തൊട്ടടുത്തേ വന്നടുത്തേ മംഗലക്കാലം
കാത്തു കാത്തേ മിഴികളിൽ
കസവു ഞൊറിയണ നിമിഷമേ
ജീവമന്ത്ര ധ്വനികളിൽ
കരളിലൊഴുകണ മധുരമേ
അരികെ ഒരു തിരിയായ്
അരിയ നവവധുവായി നീ
കനവിൻ കനകവും മനസ്സിൻ തുളസിയും
അണിഞ്ഞൊന്നൊരുങ്ങുകയോ
അന്തിമാനം നാടാകെ
പന്തലിട്ടേ രാവായെ
മന്ദമന്ദം വന്നടുത്തേ മംഗലക്കാലം
കാത്തു കാത്തേ മിഴികളിൽ
കസവു ഞൊറിയണ നിമിഷമേ
ജീവമന്ത്ര ധ്വനികളിൽ
കരളിലൊഴുകണ മധുരമേ
ഈ, ഇടവഴിയിലൂടരിമണി കിളികളായ് കുറുകി നാം
ഈ, ചെറു പടവിലൂടൊഴുകിടു മൊരുമയായ് ഇതുവരെ
ഇല്ലത്തിൻ മുറ്റത്തെ കുഞ്ഞിപ്പൂവേ
നിറപറ വന്നെത്തും നേരത്തോ വേളിപ്പെണ്ണായ്
കയ്യെത്തും ദൂരത്തേ വെള്ളിത്തുമ്പേ
ഇനി ഇരു കണ്ണെത്താ ദൂരത്തോ നാണത്തോടെ
നാണം വന്നോ കവിളിലരുണിമയായ്
കണ്ണ് കണ്ണിൽ ചേരുന്നേ
നെഞ്ചിലാരോ ആടുന്നേ
തൊട്ടടുത്തേ വന്നടുത്തേ പഞ്ചമിതാരം
കാത്തു കാത്തേ മിഴികളിൽ
കസവു ഞൊറിയണ നിമിഷമേ
ജീവമന്ത്ര ധ്വനികളിൽ
കരളിലൊഴുകണ മധുരമേ
നീ, നിറ നിനവിനാലൊഴുകിടുമഴകുമായ് നവവരൻ
രാ നിലാവലയിലൂടൊരു നറുപുലരിയായ് വരികയായ്
ആദിത്യൻ മാനത്തു താലിപ്പൊന്നായ് കനിവൊടു
വന്നെത്തും നേരത്തു കാതിൽ മേളം
ആശിക്കും പോലത്തെ മാംഗല്യമേ കതിരിടു
ആരോമൽ പൂവേ നിൻ ചാരെ വന്നേ
മോഹം കൊണ്ടോ ഹൃദയമൊരുനദിയായ്
കാത്തു കാത്തേ മിഴികളിൽ
കസവു ഞൊറിയണ നിമിഷമേ
ജീവമന്ത്ര ധ്വനികളിൽ
കരളിലൊഴുകണ മധുരമേ
അരികെ ഒരു തിരിയായ്
അരിയ നവവധുവായി നീ
കനവിൻ കനകവും മനസ്സിൻ തുളസിയും
അണിഞ്ഞൊന്നൊരുങ്ങുകയോ...
അന്തരംഗം മൂടുന്നെ
ചന്തമെല്ലാം ചെരുന്നേ
മന്ത്രകോടി കാവുടുത്തെ വെണ്ണിലാ പെണ്ണ്
ഇത്തിരിപ്പു ചോക്കുന്നേ
ഒത്തിരിക്കോ ചേലായേ
തൊട്ടടുത്തേ വന്നടുത്തേ മംഗലക്കാലം