Оберіть трек для відтворення
ഹരഹര ശംഭോ ശിവനുടേ നെഞ്ചം
അടിമുടി ഇളകിയ കഥയറിയില്ലേ
അലകടലാളും വടമല നാഥൻ
അരികിലൊരഴകിയ മോഹിനിയായില്ലേ
മോഹിച്ചില്ലേ പണ്ടെന്നോ
പെണ്ണു വന്നാൽ മാമുനി പോലും വെണ്ണ തന്നേ
ഈ മണ്ണിൽ പാവം ആണിൻ
കഥ പറയാനുണ്ടോ പിന്നെ
മായാമോഹിനി
ഹരഹര ശംഭോ ശിവനുടേ നെഞ്ചം
അടിമുടി ഇളകിയ കഥയറിയില്ലേ
അലകടലാളും വടമല നാഥൻ
അരികിലൊരഴകിയ മോഹിനിയായില്ലേ ഹേ
ചപലത സഹജം
കൈപ്പിഴ സഹജം
അക്രമരീതികൾ അഞ്ചനയോടരുതേ
അരുതരുതേ
മായാമോഹിനി
ഇതാണ് മഹിളയെ ആരാധിക്കാൻ പറഞ്ഞ ഭൂലോകം
ഇന്നോ ചുറ്റും കാമപ്പേയാട്ടം
ഇതാണ് കലിയുഗകാലം വയ്യാ തനിച്ച് സഞ്ചാരം
നാരീമാനം പോകും കട്ടായം
അഭിനവമോഹിനിക്കോ തെരുവോരം
പുതുപീഡകർ വക സൽക്കാരം
ഇടവും വലവും കഴുകൻ പടയടികൾ ശരമുനകൾ
മായാമോഹിനി
ഹരഹര ശംഭോ ശിവനുടേ നെഞ്ചം
അടിമുടി ഇളകിയ കഥയറിയില്ലേ
അലകടലാളും വടമല നാഥൻ
അരികിലൊരഴകിയ മോഹിനിയായില്ലേ ഹേ
മായാമോഹിനി
കഠാരമിഴിമുന മാരിൽ താഴ്ത്തും അപാര ലാവണ്യം
കത്തികത്തിക്കേറും താരുണ്യം
വികാരക്കൊടുമുടി കേറി പോകും വിവേകശൂന്യർക്കോ
വസ്ത്രാക്ഷേപം പോലും നിസ്സാരം
അഭിനവമോഹിനിക്കോ നെട്ടോട്ടം
സ്വയരക്ഷ തേടിയോരഭ്യാസം
കവചം പണിതേ കഴിയൂ ശിവശിവനെ ഇനിയുടനെ
മായാമോഹിനി
ഹരഹര ശംഭോ ശിവനുടേ നെഞ്ചം
അടിമുടി ഇളകിയ കഥയറിയില്ലേ
അലകടലാളും വടമല നാഥൻ
അരികിലൊരഴകിയ മോഹിനിയായില്ലേ
മോഹിച്ചില്ലേ പണ്ടെന്നോ
പെണ്ണു വന്നാൽ മാമുനി പോലും വെണ്ണ തന്നേ
ഈ മണ്ണിൽ പാവം ആണിൻ
കഥ പറയാനുണ്ടോ പിന്നെ
ഹരഹര ശംഭോ ശിവനുടേ നെഞ്ചം
അടിമുടി ഇളകിയ കഥയറിയില്ലേ
അലകടലാളും വടമല നാഥൻ
അരികിലൊരഴകിയ മോഹിനിയായില്ലേ ഹേ
ചപലത സഹജം കൈപ്പിഴ സഹജം
അക്രമരീതികൾ അഞ്ജനയോടരുതേ അരുതരുതേ
ചപലത സഹജം കൈപ്പിഴ സഹജം
അക്രമരീതികൾ അഞ്ജനയോടരുതേ അരുതരുതേ
മായാമോഹിനി