പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ
എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ
പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ
എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ
പട്ടു നിലാവു പൊട്ടി വിരിഞ്ഞൊരോർമ്മകളിൽ
കുട്ടികളായി മുട്ടു മെനഞ്ഞ പട്ടിളം ചില്ലകളിൽ
കുഞ്ഞു പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ
എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ
അമ്പന്നൊന്നക്ഷരം ചൊല്ലി പഠിപ്പിച്ചൊരെൻ ഗുരുനാഥനല്ലേ
അന്തിക്കിരുട്ടിലെ വെട്ടം തെളിയിച്ച കൈത്തിരി നാളമല്ലേ
അമ്പന്നൊന്നക്ഷരം ചൊല്ലി പഠിപ്പിച്ചൊരെൻ ഗുരുനാഥനല്ലേ
അന്തിക്കിരുട്ടിലെ വെട്ടം തെളിയിച്ച കൈത്തിരി നാളമല്ലേ
താരാട്ട് മൂളാൻ പാട്ടായതും
താളം പിടിക്കും വിരലായതും
അമ്മയില്ലാത്ത നൊമ്പരം മാറ്റും അച്ഛന്റെ പുണ്യമല്ലേ
പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ
എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ
പട്ടു നിലാവു പൊട്ടി വിരിഞ്ഞൊരോർമ്മകളിൽ
കുട്ടികളായി മുട്ടു മെനഞ്ഞ പട്ടിളം ചില്ലകളിൽ
കുഞ്ഞു പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ
എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ
കാവിലെ ഉത്സവം കാണുവാൻ പോകുമ്പം തോളിലുറങ്ങിയതും
കർക്കിടകാറ്റിലെ കോട മഴയത്ത് കൂടെയിറങ്ങിയതും
കാവിലെ ഉത്സവം കാണുവാൻ പോകുമ്പം തോളിലുറങ്ങിയതും
കർക്കിടകാറ്റിലെ കോട മഴയത്ത് കൂടെയിറങ്ങിയതും
ഉണ്ണീ പൊന്നുണ്ണീ വിളിയായതും കണ്ണാടി പോലെൻ നിഴലായതും
നെഞ്ചിലുലാവും സങ്കടം തീർത്തൊരച്ഛന്റെ നന്മയല്ലേ