Сингл / Трек
മിഴികളിൽ മിഴികളാൽ
അകലേയകലേ നമ്മൾ
മൊഴികളാൽ വഴികളിൽ
പൊഴിയുമിലകൾ മൗനം
അഴലിനാലനുദിനം
അണിയുമീ മുഖപടം
കഥയിലും കനവിലും
പകലിലും ഇരവിലും
തണലിനായ് ചിറകിനാൽ
ഉയിരുചേർത്തിടാമരികേ
പുതു താരങ്ങൾ, വിട ചൊല്ലാതെ
മറന്നെങ്ങെങ്ങോ മായുന്ന നാൾ
കുറിമാനങ്ങൾ, മനമേകാതെ
പറന്നെങ്ങെങ്ങു പോകുന്ന നാൾ
ഇനിയില്ല ഈ വഴി
തിരികെ യാത്രയായി
ഇനിയെന്നുമീ വഴി
അകലെ മാത്രമായി
ഒരുവേള നാളെയാകുമെങ്കിലീ
വഴി വരാം