Оберіть трек для відтворення
കണ്ണിൻ വാതിൽ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാൻ
തന്നോട്ടെ ആരാരോ ആരാരോ
ആരീരോ ആരീരാരോ
കണ്ണിൻ വാതിൽ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാൻ
തന്നോട്ടെ ആരാരോ ആരാരോ
ആരിരോ ആരിരാരോ
ഇടനെഞ്ചുരുകും ചൂടു പറ്റി
കൈയ്യൊരുക്കും തൊട്ടിലിന്മേൽ
കൺമണിയേ കണ്ണടക്ക് നീയുറങ്ങ്
ആരാരോ ആരാരോ ആരിരോ ആരിരാരോ
കണ്ണിൻ വാതിൽ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാൻ
തന്നോട്ടെ ആരാരോ ആരാരോ
ആരീരോ ആരീരാരോ
തളിരിൻ മെയ്യിൽ തഴുകാനെന്നും
പനിനീരോ നദിയായി
അരയിൽ മിന്നും ചരടായ് മാറാൻ
കിരണങ്ങൾ വരവായ്
ഓളം തുള്ളീ മെല്ലേ പാടി കാളിന്ദീ
ഓമൽ ചുണ്ടിൽ ചേരാൻ കൊഞ്ചി പാലാഴി
ഈ നാളിൽ നിന്നെ താലോലിച്ചെൻ
മൗനം പോലും താരാട്ടാകുന്നേ
ആരാരോ ആരാരോ ആരിരോ ആരിരാരോ
കണ്ണിൻ വാതിൽ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാൻ
തന്നോട്ടെ ആരാരോ ആരാരോ
ആരീരോ ആരീരാരോ
അരയാൽ കൊമ്പിൽ കുഴലൊന്നൂതി
ചിരി തൂകി പതിവായ് നീ
മനസ്സോ നീട്ടും മയിലിൻ പീലി
അണിയുന്നേ മുടിയിൽ നീ
എന്നും തെന്നൽ നിന്നെ ഊഞ്ഞാലാട്ടുന്നേ
മണ്ണും വിണ്ണൂം ഞാനും കൂടെയാടുന്നേ
വെൺ തിങ്കൾ ദൂരേ നിന്നും വന്നേ
വെണ്ണക്കിണ്ണം മുന്നിൽ നീട്ടുന്നേ
ആരാരോ ആരാരോ ആരീരോ ആരീരാരോ