ഉം ഉം മ് മ്
പൊൻവെയിൽ വീഴവേ
മെല്ലവേ മാഞ്ഞു പോയ്
ചേലെഴും മഞ്ഞിൻ പളുങ്കിൽ
മിന്നുന്ന സൂര്യനെ
കൈവിരൽ തുമ്പിനാൽ
ലാളിക്കുമോമൽ കുരുന്നിൽ
നാളേറെയായ് നീ തേടുന്ന ഭാവം
പൊൻപീലി വീശീ
അഴകേഴോടെ തെളിഞ്ഞുവെന്നോ
ആ ഭാവമെല്ലാം
ആവേശമോടെ ഛായങ്ങളാൽ നീ
എഴുതീടുന്നുവോ
ഓ ഓഹോ
ഒരു മായപോലുണർന്നു വന്നുവോ
ഓ ഓ ഓ ഓ ഓ ഹോ
മണിവാനിലേക്കുയർന്നു പാറിയോ
ഓ ഉം മ് മ് മ് മ്
ഓ ഓ ഓ ഓ ഓ ഓ ഓ ഓ
നെഞ്ചിനുള്ളിൽ (നെഞ്ചിനുള്ളിൽ )
കോണിലെങ്ങോ (കോണിലെങ്ങോ)
മങ്ങി നിൽക്കും
ഋതുവർണ്ണങ്ങൾക്ക് വീണ്ടും
നാളു തോറും (നാളു തോറും)
ചന്തമേകീ കുഞ്ഞുതുമ്പീ
കളിയൂഞ്ഞാലാടിടുമ്പോൾ
അമ്മതന്നുള്ളിൽ
വളരുമൊരു പൈതൽ
മണ്ണിലണയാനായ് കൊതി
കൊള്ളുന്നത് പോലെയെൻ്റെ
തരള വിരലാൽ നീ എഴുതിയൊരു രൂപം
ഉയിരണിയുവാനായ് വഴി തേടുന്നരികേ
ഓ ഓഹോ
ഒരു മായപോലുണർന്നു വന്നുവോ
ഓ ഓ ഓ ഓ ഓ ഹോ ഹോ
മണിവാനിലേക്കുയർന്നു
പാറിയോ ഓ മ് മ് മ് മ്
പൊൻവെയിൽ വീഴവേ
മെല്ലവേ മാഞ്ഞു പോയ്
ചേലെഴും മഞ്ഞിൻ പളുങ്കിൽ
മിന്നുന്ന സൂര്യനെ
കൈവിരൽ തുമ്പിനാൽ
ലാളിക്കുമോമൽ കുരുന്നിൽ
നാളേറെയായ് നീ
തേടുന്ന ഭാവം പൊൻപീലി വീശീ
അഴകേഴോടെ തെളിഞ്ഞുവെന്നോ
ആ ഭാവമെല്ലാം
കണ്മുന്നിലോരോ ചിത്രങ്ങളായീ
ചിരിതൂകുന്നരികേ
ഓ ഓഹോ
ഒരു മായപോലുണർന്നു വന്നുവോ
ഓ ഓ ഓ ഓ ഓ ഓ ഹോ
മണിവാനിലേക്കുയർന്നു പാറിയോ
ഓ മ് മ് (ഓ)