ജനുവരിയിൽ യുവലഹരിയിൽ
വിടരും നമ്മൾചിരിയിതളുകൾ
കാമുകിമാരെ കണ്ണാലെയും
കാമുകജ്വരം നെഞ്ചേറ്റി വിലസി വാ (ഓ)
കണ്മണിയുടെ കണ്ണനായി വാ
കളമൊഴിയുടെ തോഴനായി വാ
ചുണ്ടിണയുടെ ചൂളമായി വാ കൂടാന്‍ വാ
മഴപെയ്ത പ്രണയവഴിയേ
നാട്ടുകുറുമ്പോ നാവില്‍ മീട്ടി
കാട്ടുപാതയില്‍ കൂത്താടി
കസറി വാ(ഓ)
ആശാനൂറല്ലേറെയാശാ
നമുക്കുള്ളില്‍ ആശനിലാവിന് നിശ
മണിമുകില്‍ മേലേമഴക്കാറ്റു പോലെ
പറന്നൊന്നു പോകാന്വരൂ തോഴരേ
സൗഹൃദമേ നീ മായാതെ
ഹായ്ഹായ്ഹായ്ഹായ്
സങ്കടമായ് മാറാതെ
ഒരു നേരം പോലും വേർപിരിയാനോ
വയ്യാതായെടാ
ജനുവരിയിൽ യുവലഹരിയിൽ
വിടരും നമ്മൾചിരിയിതളുകൾ
ലാത്തിരിപോലെ രാവിന് കൂട്ടില്‍
ലാസ്യമാടുവാന്‍ പോരൂല്ലേ അരികെ വാ ഓ
പൂന്തിരയുടെ തോളിലേറി വാ
ഇരുകരയുടെ പാലമായി വാ
നല്‍മൊഴിയുടെ രാഗമായി വാ പാടാന്‍ വാ
മനസ്സിൻ്റെ മധുരമൊഴിയേ
പോരാകാലം പോര പോരാ
നമുക്കിത്ര പോരാകിനാവിന് നിര
കിളിമകളേ നീ ഇണക്കൊഞ്ചലോടെ
പറന്നൊന്നു ചേരൂ മണിച്ചില്ലയിൽ
യൗവ്വനമേ നീ വീഞ്ഞല്ലേ
എഹേയ്എഹേയ്എഹേയ്എഹേയ്
ഉള്‍പ്പുളകം നീയല്ലേ
പലകാലം തമ്മില്‍ പങ്കിടുകില്ലേ ചങ്ങാതിമാരേ
ജനുവരിയിൽ യുവലഹരിയിൽ
വിടരും നമ്മൾ ചിരിയിതളുകൾ
തേന്‍പുഴ ചേരും കൂട്ടിൻ മേട്ടില്‍
ക്ഷീരമാരിയില്‍ നീരാടി
ഇതിലേ വാ
എ ഹേയ് ഹേയ് ഹേയ്
പൊൻപുലരൊളി പെയ്തു പെയ്തു വാ
തലമുറയുടെ പുണ്യമായി വാ
പുഞ്ചിരിയുടെ സൂര്യനായി വാ കാണാന്‍ വാ
അഴകിൻ്റെ കനകമണിയേ