Оберіть трек для відтворення
രാഘവ രാമ ശ്രീ രഘു രാമാ
സീതാഭി രാമാ
സീതാഭി രാമാ
രാജാധി രാജനായ് ഈരേഴു ലോകവും
വാഴുന്ന രാമ രാമ
വില്ലുമമ്പും കൈകളിലേന്തിയ
വില്ലാളി വീരനല്ലേ
കല്ലായിരുന്നോരഹല്യക്ക് മോക്ഷം
കൊടുത്ത ശ്രീരാമനല്ലേ
ആനന്ദ രാമ ആതങ്ക നാശാ
ലോകാഭി രാമാ
ലോകാഭി രാമാ
ജീവിതയാഗത്തിൻ രക്ഷ ചെയ്യാൻ ഞാൻ
വിളിക്കുന്നു രാമ രാമ
വില്ലുമമ്പും കൈകളിലേന്തിയ
വില്ലാളി വീരനല്ലേ
കല്ലായിരുന്നോരഹല്യക്ക് മോക്ഷം
കൊടുത്ത ശ്രീരാമനല്ലേ
കോമള രാമ ശ്യാമള രാമ
ശ്രീരാമ രാമാ
ശ്രീരാമ രാമാ
എന്നും അയോദ്ധ്യ പോൽ
എന്നിട നെഞ്ചിൽ നീ വാഴണെ രാമ രാമ
വില്ലുമമ്പും കൈകളിലേന്തിയ
വില്ലാളി വീരനല്ലേ
കല്ലായിരുന്നോരഹല്യക്ക് മോക്ഷം
കൊടുത്ത ശ്രീരാമനല്ലേ
കാരുണ്യ രാമ കാര്യങ്ങൾക്കെന്തിനു
കാരണമായ രാമാ
കാരണമായ രാമാ
കൗസല്യ ബാലക കൈവല്യ ദായക
കാക്കണേ രാമ രാമ
വില്ലുമമ്പും കൈകളിലേന്തിയ
വില്ലാളി വീരനല്ലേ
കല്ലായിരുന്നോരഹല്യക്ക് മോക്ഷം
കൊടുത്ത ശ്രീരാമനല്ലേ
ദേവാധി രാമ വേദാന്ത രാമ
ദേവാ ശ്രീരാമാ
ദേവാ ശ്രീരാമാ
ദാശരഥിയായി ഉലകം മുഴുവനും
നിറയുന്ന രാമ രാമ
വില്ലുമമ്പും കൈകളിലേന്തിയ
വില്ലാളി വീരനല്ലേ
കല്ലായിരുന്നോരഹല്യക്ക് മോക്ഷം
കൊടുത്ത ശ്രീരാമനല്ലേ
ഭക്ത ഹനുമാൻ നിത്യം ഭജിക്കും
കീർത്തിമാനായ രാമാ
കീർത്തിമാനായ രാമാ
പ്രാർത്ഥന കേട്ട് വിളിപ്പുറത്തെത്തണേ
പാഹിമാം രാമ രാമ
വില്ലുമമ്പും കൈകളിലേന്തിയ
വില്ലാളി വീരനല്ലേ
കല്ലായിരുന്നോരഹല്യക്ക് മോക്ഷം
കൊടുത്ത ശ്രീരാമനല്ലേ
കാനനമെല്ലാം പൂവനമാക്കിയ
ജാനകി വല്ലഭനേ
ജാനകി വല്ലഭനേ
കാണുവോർ കണ്ണിനു തേനമൃതൂട്ടുന്ന
സുന്ദര രാമ രാമ
വില്ലുമമ്പും കൈകളിലേന്തിയ
വില്ലാളി വീരനല്ലേ
കല്ലായിരുന്നോരഹല്യക്ക് മോക്ഷം
കൊടുത്ത ശ്രീരാമനല്ലേ
ശ്രീപതി രാമ ശ്രീധര രാമ
ശ്രീനാഥ രാമാ
ശ്രീനാഥ രാമാ
തുഞ്ചൻ പറമ്പിലെ പഞ്ചവർണ്ണക്കിളി
പാടുന്നു രാമ രാമ
വില്ലുമമ്പും കൈകളിലേന്തിയ
വില്ലാളി വീരനല്ലേ
കല്ലായിരുന്നോരഹല്യക്ക് മോക്ഷം
കൊടുത്ത ശ്രീരാമനല്ലേ
വില്ലുമമ്പും കൈകളിലേന്തിയ
വില്ലാളി വീരനല്ലേ
കല്ലായിരുന്നോരഹല്യക്ക് മോക്ഷം
കൊടുത്ത ശ്രീരാമനല്ലേ
കല്ലായിരുന്നോരഹല്യക്ക് മോക്ഷം
കൊടുത്ത ശ്രീരാമനല്ലേ