Оберіть трек для відтворення
Сингл / Трек
ഹോ-ഹോ
ഹോ-ഹോ
കുഞ്ഞിക്കവിൾ മേഘമേ തുള്ളിത്തുളുമ്പാതെ നീ
പഞ്ഞിച്ചുരുൾ മാനസം നുള്ളിക്കെടുത്താതെ നീ
വെറുമൊരു തൂവൽകൊണ്ടു മുറിയും
ചെറുമുന നോക്കുകൊണ്ടു വിളറും
ഒരു നേർത്ത പൈതലിന്റെ മുഖമേ വിങ്ങിപ്പിടയാതെ നീ
വെറുതേ വെറുതേ
ഈ നൊമ്പരമിതോ വെറുതേ
ആ-ആ
ആ-ആ
വിണ്ണിനാമോ രാവിൽ പുലരാനായ്?
(ഹോ-ഹോ)
പൂവിനാമോ എന്നും വിടരാനായ്?
എഴുതാപ്പുറങ്ങളിൽ പഴിവാക്കൊരായിരം തിരയരുതേ
നിൻ കരളിതളോ മൃദുലം, തരളം, തുടരൂ നടനം
ഒന്നൂടെത്തുടങ്ങാമിനി വിണ്ണെത്തിപ്പിടിക്കാമിനി
ചുളിവുകളേറെ ഭംഗി പകരും
അനുഭവഗാഥ ചായമെഴുതും
ഉലയാത്ത തേജസ്സിന്റെ മുഖമേ ഈ മണ്ണിൻ നിധിയാണു നീ