Оберіть трек для відтворення
ഗഗനമേ ഗതി മറന്നൊരു
കാറ്റിൻ അഭയമാകുന്നുവോ
തളിരിടാൻ പിറവി തേടിയതെല്ലാം
ഋതു തലോടുന്നുവോ
ശിഥിലമാം വരകളൊടുവിലൊരു ഉരുവമാകുന്നുവോ
അരുതിടാം പലതുമൊരു ശരിയായി
സ്വയം നെഞ്ചറിയുകയോ
ഇതുനവാരംഭം ആരംഭമേ
അതിരുമായുന്നൊരാനന്ദമേ
ഇതു ശുഭാരംഭമാരംഭമേ
കനിവാർന്ന യാനമേ
ഇതുനവാരംഭം ആരംഭമേ
അതിരുമായുന്നൊരാനന്ദമേ
ഇതു ശുഭാരംഭമാരംഭമേ
കനിവാർന്ന യാനമേ
കരിനിഴൽ മറവുമാറിയ താളിൽ
നിറമിടും ഭാവന
അലസമാം വരിയിലും കവിതാംശം
തിരയുമീ ചേതന
ചടുലമായ് സിരയിൽ അടിമുടി
ഒഴുകി ഏതോ ഹരം
വിഖിതമാം ഹൃദയ ചരിതമിതോ മനോഹരം
ഇതുനവാരംഭം ആരംഭമേ
അതിരുമായുന്നൊരാനന്ദമേ
ഇതു ശുഭാരംഭമാരംഭമേ
കനിവാർന്ന യാനമേ
ഇതുനവാരംഭം ആരംഭമേ
അതിരുമായുന്നൊരാനന്ദമേ
ഇതു ശുഭാരംഭമാരംഭമേ
കനിവാർന്ന യാനമേ
സ്നേഹത്തിൻ മൺചിരാതിൽ ഇന്നേതോ ദീപകം
ചേരുമ്പോൾ ഇമ്പമേറും
നേരല്ലോ മാനസം
ഏകാന്തമൗനം മാറാല മൂടി
ഏതേത് ശൈത്യ നിദ്രകൾ
നോവായ് അമർന്ന് വീണ്ടും പിറന്ന്
വാചാലമായ് കിനാവുകൾ
ഇടാൻ തുനിഞ്ഞതെല്ലാം
തൊടാനൊരുങ്ങി ജന്മം
കൃതാർത്ഥ സാരമേതോ സുഹാസനംഭരം
ഇതുനവാരംഭം ആരംഭമേ
അതിരുമായുന്നൊരാനന്ദമേ
ഇതു ശുഭാരംഭമാരംഭമേ
കനിവാർന്ന യാനമേ
ഇതുനവാരംഭം ആരംഭമേ
അതിരുമായുന്നൊരാനന്ദമേ
ഇതു ശുഭാരംഭമാരംഭമേ
കനിവാർന്ന യാനമേ