Оберіть трек для відтворення

Сингл / Трек
പുലിയും പുലിവേടനും
ഉയലും കൊടു മേരുവും
പുഴയും ജലസേതുവും
ബലവും അതിമേധയും
ഉഷസും ഇരുൾ വാനവും ഓ ഓ ഒന്നായ്
എങ്ങെങ്കിലും കാണ്മതുണ്ടോ
തീ നീരുമായ് ചേർന്നതുണ്ടോ
ആരാരെ വെല്ലുമെന്ന് പറയാറുണ്ടോ
തരതംതര തംതാര തംതം
തരതംതര തംതാര തംതം
തംതരതംതര തംതരാ തം തം തംതാര തംതംതം
കഴുകേറും കയറോടും പ്രിയമായ്
കടുകും ഉരകാധിപനും
കനവും ഒരു സ്വയമുണർവുംകൈ കോർത്ത കഥയുണ്ടോ
തരതംതര തംതാര തംതം
തരതംതര തംതാര തംതം
തരതംതര തംതരാ തം തം തംതാര തംതംതം
മഷിതീരും വൈരിയെക്കണ്ട്
ഹൃദയത്തിൽ നിർവൃതി വേണോ
മിഴിയോര കാതൽ കണ്ണീരിൽ
കനവ് നിജമാകുമോ
നരയുധൻ നിഴലിനെക്കണ്ട്
അതു തേടി അലയാറുണ്ടോ
അറിയാതെ മണ്ണിന്നും ഇമ്പമുണ്ടാകുമോ (ഓ)
വിപരീത ധ്രുവങ്ങളൊന്നായ്
നിയതികളെഴുതിയതോ
വിപരീതായനങ്ങൾ ഒരുമിക്കുമെന്ന്
ഹൃദയങ്ങളെഴുതിയതോ
എങ്ങെങ്ങും കണ്ടതുണ്ടോ
തീ നീരോട് ചേർന്നതുണ്ടോ
ആരാരെ വെല്ലു മെന്ന് പറയാറുണ്ടോ
തരതംതര തംതാര തംതം
തരതംതര തംതാര തംതം
തരതംതര തംതരാ തം തം തംതാര തംതംതം
കഴുകേറും കയറോടും പ്രിയമായ്
കടുകും ഉരകാധിപനും
ശരവും അതിൻ വധനിലയും
പ്രിയമായൊരു കഥയുണ്ടോ
കുതിച്ചോടും എരിമലലാവാ
കടലോടു കലരും നേരം
ഉരുവാകും രൂപം
ആർജ്ജിച്ച ജയം ആരുടേയോ
കരിങ്ങാട് തകർത്തിടും മാറ്
മരവേരികൾ അടുത്തിടും നേരം
തടയാകും പാത ആരുടെ തോൽവി എന്നാകുമോ (ഓ)
ചോദ്യം അതിനോടൊപ്പം പതിരിടും
തേടരേ തുടരുന്നുവോ
ഒന്നിനും രണ്ടിനും ഇടയിലിവിടെ
പുതുവഴി തെളിയുകയോ
എങ്ങെങ്ങും കാണ്മതുണ്ടോ
തീ നീരുമായ് ചേർന്നതുണ്ടോ
ആരാരെ വെല്ലുമെന്ന് പറയാറുണ്ടോ
തരതംതര തംതാര തംതം
തരതംതര തംതാര തംതം
തരതംതര തംതരാ തം തം തംതാര തംതംതം
കഴുകേറും കയറോടും പ്രിയമായി
കടുകും ഉരകാധിപനും
ആനയും ഒരു കുഞ്ഞെറുമ്പും
കളിയാടിയ കഥയുണ്ടോ