Оберіть трек для відтворення
ചില്ലുറാന്തൽ വിളക്കേ
ചിരി നീ പൊഴിക്കേ
ഇടനെഞ്ചിൻ മണി ചെപ്പൊന്നു
നിറഞ്ഞു ചന്തം തുടിക്കേ
കിന്നരിക്കാൻ അടുക്കേ
ഉലയും പതുക്കേ
പുതുവെള്ളി കൊലുസിട്ടെൻ്റെ
മനസ്സിലെത്തും ഉഷസ്സേ
തെന്നൽ ചിലമ്പുമായ് എന്നെ തൊടുന്നുവോ
മുന്നേ വരാത്തൊരീ മിന്നും കിനാവുകൾ
കണ്ണുചിമ്മും വസന്തകാലമേ
ഒന്നു നിന്നെ പുണർന്നിടാം ഇനി
ചില്ലുറാന്തൽ വിളക്കേ
ചിരി നീ പൊഴിക്കേ
ഇടനെഞ്ചിൻ മണി ചെപ്പൊന്നു
നിറഞ്ഞു ചന്തം തുടിക്കേ
കണ്ണെടുക്കാതൊരായിരം യുഗം
കണ്ടിരിക്കാൻ തോന്നുന്നു നിൻ മുഖം
മാരിപോൽ നീർപെയ്തു തോരാതെ
നിൻ്റെ സ്നേഹം
അത്രമേൽ ഇന്നാർദ്രമാകുന്നിതെൻ്റെ ഉള്ളം
തൂമുല്ലേ മിന്നാട ചാർത്തുന്നുവോ
നീ മായല്ലേ ഈ പൊൻപുലർ പുഞ്ചിരി
ചില്ലുറാന്തൽ വിളക്കേ
ചിരി നീ പൊഴിക്കേ
ഇടനെഞ്ചിൻ മണി ചെപ്പൊന്നു
നിറഞ്ഞു ചന്തം തുടിക്കേ
നാനാ ന താനാ നാ നാനാ ന
ലാലാലാലാലാലാലാലാല
എൻ മനസ്സിനുൾ ചൂടിനെ സദാ
മഞ്ഞുപോലെ നിൻ ഓർമ്മകൾ തൊടും
കാലമോ വാതിൽ തുറക്കുന്നിതെൻ്റെ മുന്നിൽ
ജീവിതം ഇന്നോ തളിർക്കുന്നു മെല്ലേ മെല്ലേ
എൻ ഉള്ളിൽ പൊൻപീലിനീർത്തുന്നുവോ നീ
മുന്നേറാൻ വെൺപാത നീട്ടുന്നുവോ
ചില്ലുറാന്തൽ വിളക്കേ
ചിരി നീ പൊഴിക്കേ
ഇടനെഞ്ചിൻ മണി ചെപ്പൊന്നു
നിറഞ്ഞു ചന്തം തുടിക്കേ
കിന്നരിക്കാൻ അടുക്കേ
ഉലയും പതുക്കേ
പുതുവെള്ളി കൊലുസിട്ടെൻ്റെ
മനസ്സിലെത്തും ഉഷസ്സേ
തെന്നൽ ചിലമ്പുമായി എന്നെ തൊടുന്നുവോ
മുന്നേ വരാത്തൊരീ മിന്നും കിനാവുകൾ
കണ്ണുചിമ്മും വസന്തകാലമേ
ഒന്നു നിന്നെ പുണർന്നിടാം ഇനി
ടട്ടറ ടാ ടട്ടറ ടാ ടട്ടറ ടാ