Оберіть трек для відтворення

പള്ളിക്കലച്ചൻ്റെ മോളേ
കൊച്ചരിക്കാളി തകധിമി താരാ
ചില്ലറമുടിവല്ലയവളെന്നെ മുടിെച്ച തകധിമി താരാ
വേളിക്കടപ്പുറം പോലെ
നീണ്ടൊരുനാക്ക് തകധിമി താരാ
എന്നുമതെടുത്തു വളക്കും
ഞാനും വലഞ്ഞേ തകധിമി താരാ
പെണ്ണൊരുത്തി
അവളെൻ്റെ കൂട്ടിനെത്തി
അല്ലലും സൊല്ലയുമപ്പഴെ വീട്ടില്‍ കാലുകുത്തി
ചൊക ചെമ്പരത്തി ചൊകചൊക ചെമ്പരത്തി
കാതില്‍ വെക്കണ ഭ്രാന്തിൻ്റെ വക്കില്‍ ഞാനുമെത്തി
പൂമുഖ വാതിക്കല് പൂന്തിങ്കളാണെന്നൊക്കെ
പണ്ടാരോ പാടിയ പാട്ടൊക്കെ കേട്ടിട്ട്
സംഗതി നമ്മള് കെട്ടിയ കെട്ടൊക്കൊ
വല്ലാണ്ടായേ
കളവല്ലായ്ഞാനിങ്ങില്ലാണ്ടായേ തകധിമി താരോ
എന്നകത്തെ ചിരിയുടെ ചെമ്പകത്തെ
വെട്ടി നിരത്തീട്ട് സങ്കടത്തൈയ്യൊന്ന് നട്ടൊരുത്തി
കുന്തിരിക്കം ഇടനെഞ്ചിൽ കുന്തിരിക്കം
കത്തിച്ചുവെച്ച കണക്ക് പുകയണിതെന്തു കഷ്ടം
കാന്തോമിരുമ്പും പോലെ കൂട്ടിപ്പിടിക്കോന്നോള്
മുറ്റത്തിറങ്ങ്യാലും പിന്നാലെ വന്നോളും
തട്ടീട്ടും മുട്ടീട്ടും കൊട്ടീട്ടും പോണില്ല കുരുക്ക്ടാ
അവളെല്ലാംകൊണ്ടും എന്നെമുടിച്ചു തകധിമി താരാ
പള്ളിക്കലച്ചൻ്റെ മോളേ
കൊച്ചരിക്കാളി തകധിമി താരാ
ചില്ലറമുടിവല്ലയവളെന്നെ മുടിച്ചെ തകധിമി താരാ
വേളിക്കടപ്പുറം പോലെ
നീണ്ടൊരുനാക്ക് തകധിമി താരാ
എന്നുമതെടുത്തു വളക്കും
ഞാനും വലഞ്ഞേ തകധിമി താരാ