Оберіть трек для відтворення
കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ
കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ
മലർമാതിൻ കാന്തൻ വസുദേവാത്മജൻ
പുലർക്കാലേ പാടിക്കുഴലൂതി
കിലുകിലെയെന്ന് കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണികാണാൻ
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളേ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്
അടുത്തു വാ, ഉണ്ണി കണി കാണാന്‍
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളേ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്
അടുത്തു വാ, ഉണ്ണി കണി കാണാന്‍
ബാലസ്ത്രീകടെ തുകിലും വാരിക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണ്ണാ കണി കാണാൻ
ബാലസ്ത്രീകടെ തുകിലും വാരിക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണ്ണാ കണി കാണാൻ
എതിരെ ഗോവിന്ദനരികേ വന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാംവണ്ണം പറഞ്ഞും താൻ
മന്ദസ്മിതവും തൂകി വാ കണി കാണാൻ
കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ
കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ