Оберіть трек для відтворення
സജ്നാ എൻ്റെ സജ്നാ നീ മുഖം മറച്ചിരിക്കുന്നതെന്തിനാ

നാണമാണോ പൂവിയാളേ നീലക്കണ്ണിലൊളിപ്പിച്ചതെന്താണ്
ഇഷ്ടമാണോ നിൻ്റെയുള്ളിൽ എങ്കിലൊന്നു
ചിരിക്കെൻ്റെ കരളാലേ

പൊന്നിൻ വളകൾ കൊഞ്ചികിലുക്കി
അരിമുല്ലക്കിനാവിൽ തട്ടിയുണർത്തി
പട്ടു തട്ടം ഞാൻ നെഞ്ചോടു ചേർത്ത്
പൊട്ടുവളക്കൂട്ടിൽ നിൻ്റെ മുഖം തെളിഞ്ഞു
പ്രിയസഖിയേ സജ്നാ നിൻ കരളിനുള്ളിൽ ഞാനല്ലേ

എൻ്റെ സ്നേഹവും അതിൽ നിൻ്റെ രൂപവും
മോഹമേറെ തന്നതാ ഹാ
സജ്നാ എൻ്റെ സജ്നാ നീ മുഖം മറച്ചിരിക്കുന്നതെന്തിനാ
സജ്നാ എൻ്റെ സജ്നാ നീ മുഖം മറച്ചിരിക്കുന്നതെന്തിനാ
മോഹം പെരുത്ത് ഇഷ്കിൽ നെഞ്ചത്ത്
നിന്നെയെൻ്റെ ഇണയാക്കാൻ ഇന്നീ ഹാജത്ത്
നാണം വെടിഞ്ഞ് കൂടെ പോരേണം
പതിനേഴിൻ പടവൊന്ന് കഴിഞ്ഞീടട്ടെ
പ്രിയ സഖിയേ സജ്നാ നിൻ കരളിനുള്ളിൽ ഞാനല്ലെ