Оберіть трек для відтворення
ആാാ
മ്മ്മ്
കാളിയുണ്ണി പെണ്ണിനേറെ
മിന്നും പൊന്നും വേണ്ടാന്ന്
ഉണ്ണിക്കാളി പെണ്ണവൾക്ക്
ആരീരാരോം വേണ്ടാന്ന്
കാളിയുണ്ണി പെണ്ണിനേറെ
മിന്നും പൊന്നും വേണ്ടാന്ന്
ഉണ്ണിക്കാളി പെണ്ണവൾക്ക്
ആരീരാരോം വേണ്ടാന്ന്
പാൽക്കുറുക്കും ചക്കരചൊൽ
പായസങ്ങൾ വേണ്ടാന്ന്
വെള്ള്യരഞ്ഞാൻ കെട്ടും വേണ്ട
വെള്ളി കെട്ടിയ വാൾ വേണം
അച്ഛനോളം ചേർന്നുപോകും
ആ കുറുമ്പിൻ തുണ്ടാണ്
അച്ഛനോമന മോളാണ്
ഉണ്ണിക്കാളി പെണ്ണാണ്
അച്ഛനോമന മോളാണ്
ഉണ്ണിക്കാളി പെണ്ണാണ്
തേനെന്നും പാലെന്നും ചൊല്ലാതെ
മാമുണ്ണും പൊന്നുണ്ണി വാവ്യാണ്
വേതാളം തോളേറി ചാഞ്ചക്കം
ചായുന്ന ചേലുള്ള ചിങ്കാരി
കാളിയുണ്ണി പെണ്ണിനേറെ
മിന്നും പൊന്നും വേണ്ടാന്ന്
ഉണ്ണിക്കാളി പെണ്ണവൾക്ക്
ആരീരാരോം വേണ്ടാന്ന്
മേലെ മേഘ കുന്ന് കേറും
വെള്ളിതിങ്കൾ ചൂടാനും
അല്ലിയാമ്പൽ തണ്ടുപോലെ
അമ്മ ചൂടിൽ വാടാനും
മേലെ മേഘ കുന്ന് കേറും
വെള്ളിതിങ്കൾ ചൂടാനും
അല്ലിയാമ്പൽ തണ്ടുപോലെ
അമ്മ ചൂടിൽ വാടാനും
ഈ ഉടുക്കിൻ ചെമ്പടച്ചേൽ
നാദങ്ങളിൽ ആടാനും
വെള്ളിടിവാൾ വെട്ടം കാണാൻ
തഞ്ചി കൊഞ്ചിയ മോളാണ്
അമ്മയോളം ചേർന്ന് പോകും
പാൽ നുറുങ്ങിൻ തേനാണ്
അച്ഛനോമന മോളാണ്
ഉണ്ണികാളി പെണ്ണാണ്
അച്ഛനോമന മോളാണ്
ഉണ്ണികാളി പെണ്ണാണ്
തെന്നെന്നും പാലെന്നും ചൊല്ലാതെ മാമുണ്ണും
പൊന്നുണ്ണി വാവ്യാണ്
വേതാളം തോളേറി ചാഞ്ചക്കം ചായ്യുന്ന
ചേലുള്ള ചിങ്കാരി
കാളിയുണ്ണിപെണ്ണിനേറെ
മിന്നും പൊന്നും വേണ്ടാന്ന്
ഉണ്ണികാളി പെണ്ണവൾക്ക്
ആരിരാരോം വേണ്ടാന്ന്
കേളി കേട്ട കൈലാസമേ
മഞ്ഞളാടും കീഴ്കാവിൽ
കാലുറയ്ക്കും കുഞ്ഞവൾക്ക്
കാൽചിലമ്പോ സമ്മാനം
കേളി കേട്ട കൈലാസമേ
മഞ്ഞളാടും കീഴ്കാവിൽ
കാലുറയ്ക്കും കുഞ്ഞവൾക്ക്
കാൽചിലമ്പോ സമ്മാനം
കാരമുള്ളിൻ തുമ്പു നീറ്റിൽ
കാപ്പണിഞ്ഞേ പെണ്ണാള്
ചെമ്പനിനീർ ചോപ്പും ചേല
കച്ച ചുറ്റിയ മോളാണ്
നല്ലരിവാൾ തേച്ച കല്ലിൽ
ജീവനേകും പെണ്ണാണ്
അച്ഛനോമന മോളാണ്
ഉണ്ണികാളി പെണ്ണാണ്
അച്ഛനോമന മോളാണ്
ഉണ്ണികാളി പെണ്ണാണ്
തേനെന്നും പാലെന്നും ചൊല്ലാതെ മാമുണ്ണും
പൊന്നുണ്ണി വാവ്യാണ്
വേതാളം തോളേറി ചാഞ്ചക്കം ചായ്യുന്ന
ചേലുള്ള ചിങ്കാരി
ആരിരാരോം ഉം ഉം ഉം