Оберіть трек для відтворення
Сингл / Трек
മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്
തിരകളും തീരവും ഹൃദയവും വാചാലമായ്
തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞൂ
മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്
തിരകളും തീരവും ഹൃദയവും വാചാലമായ്
തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞൂ
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്
പൂവേ പൂവെന്നൊരു വണ്ടിൻ ചുണ്ടുവിളിച്ചു മെല്ലെ വിളിച്ചൂ
നിന്നോടിഷ്ടമെന്ന് പൂവിനോട് മൊഴിഞ്ഞു ഉള്ളം മൊഴിഞ്ഞു
അനുരാഗം ദിവ്യമനുരാഗമാരും അറിയാ കനവായ്
അവനെന്നുമീ മലർവാടിയിൽ സ്നേഹപൂവേ
നിന്നേ തേടി അലയുന്നിതാ
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്
കാണാനേരത്തെന്നു കാണാൻ നെഞ്ചു പിടഞ്ഞു ഏറെ പിടഞ്ഞൂ
ഹോ മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ എന്നേ നിനച്ചോ
ഏതോ രാത്രി മഴ ചില്ലിൻ മാളികയിൽ നീ എന്നേ തിരഞ്ഞോ
അറിയാതെ എന്നിൽ അറിയാതെ വന്നൂ
മനസിൻ്റെ മയിൽപ്പീലി ഉഴിയുന്നുവോ
മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്
തിരകളും തീരവും ഹൃദയവും വാചാലമായ്
തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞൂ
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
ഉം ഉം ഉം ഉം ആ ഉം ഉം ഉം ഉംആ