Оберіть трек для відтворення
ഇത്ര മേൽ മണമുള്ള
കുടമുല്ലപ്പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും
സന്ധ്യാംബരത്തിൻ്റെ മന്ദസ്മിതങ്ങളിൽ
അവയെത്ര അഴകുള്ളതായിരിക്കും
ഇത്ര മേൽ മണമുള്ള
കുടമുല്ലപ്പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും
പൂവിൻ്റെ സ്വപ്നങ്ങൾ പൂക്കളേക്കാളും
മൃദുലവും സൗമ്യവുമായിരിക്കും
താമരനൂൽ പോൽ പൊഴിയും നിലാവിലും
യദുകുല കാംബോജിയായിരിക്കും
ഇത്ര മേൽ മണമുള്ള
കുടമുല്ലപ്പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും
നിത്യവിലോലമാം സ്വപ്നങ്ങളും ഞാനും
എല്ലാ രഹസ്യവും പങ്കു വയ്ക്കും
ആത്മാവിനുള്ളിൽ വന്നറിയാതെ
പടരുന്നതാരാഗ പരിമളമായിരിക്കും
ഇത്ര മേൽ മണമുള്ള
കുടമുല്ലപ്പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും
സന്ധ്യാംബരത്തിൻ്റെ മന്ദസ്മിതങ്ങളിൽ
അവയെത്ര അഴകുള്ളതായിരിക്കും
ഇത്ര മേൽ മണമുള്ള
കുടമുല്ലപ്പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും