Сингл / Трек
നീ ചെറുതീ കരുതീ മിഴിയോരം
ഞാൻ ഉരുകി പകുതി നിമി നേരം
തീ എരിവായ് രുചിയായ്
അകമേ കിനിയുന്നൊരു തേനായ് താനേ താനേ
നാം കരളിൻ മുറിയിൽ പലതും തിരയും
ഇരു പേരായ് കാണേ കാണേ
പരിമിത നേരം പതിയെ പരിചിതരായ്
അനവധി നോട്ടം മനസിന്നറകളിൽ ഊറി(ഉം)
തതാരാരെ തര രാരരെ തരി രാരെ രാരി രിര തതാരാരെ രിര
തതാരാരെ തര രാരരെ തരി രാരെ രാരി രിര തതാരാരെ രിര
അഹ് കാലം പോകെ വീഞ്ഞായി മാറിടും
നമ്മിലോർമ്മ വീണ്ടും
കണ്ണടച്ച് ദാഹം തീർക്കേ ഓർത്തൂ നിന്നേ മാത്രം
കാത്തിരുന്ന് നമ്മൾ കാണേ
നെല്ലിക്കാതൻ സ്വാദല്ലേ
വാക്കില്ലാതെ ചൂളം മൂളെ
നോക്കിൽ തേനല്ലേ
പരിമിത നേരം പതിയെ പരിചിതരാകാം
പാലായ് മാറാം കാലാകാലം
അനവധി നോട്ടം മനസിൻ നെറുകളിൽ ഊറി
മാറിൽ നിറയും പാരാവാരം
തനനന തനനന നനേനെ തനനാന തനനന താനനനെ നാനാനെ
ഏ താന ഏ താന ഏ താനേ താനനനെ നാനാനെ ഒഹ് ഈ ആ