അഞ്ചികൊഞ്ചാതെടി മൈനപെണ്ണേ ഞാനും നിൻ കൂടെ പാടി പോകുമെടി
ചാടും മാനേ മാനേ തുള്ളിച്ചാടാതേ നിന്റെ കൂടേ ഞാനും തുള്ളിപോകും
മേഘമേ മേഘമേ മേഘമേ കാർമേഘമേ
നീ ചിമ്മി ചിമ്മി പെയ്യാതെ നിൻ മോഹം തൂവാതെ വായോ
അഞ്ചികൊഞ്ചാതെടി മൈനപെണ്ണേ ഞാനും നിൻ കൂടെ പാടി പോകുമെടി
കാറ്റാവാൻ മഴയാവാൻ വെയിലാവാൻ തണലാവാൻ
മഴവില്ലിൻ കതിരായി മാറാൻ നെഞ്ചിൽ മോഹം
പുഴയാവാൻ കടലാവാൻ കാട്ടരുവി കുഞ്ഞായി മാറാൻ ഉള്ളിൽ മോഹം
പൂന്തളിരുള്ളിലൊതുക്കും ഈ വർണ്ണ വസന്തവുമായി
രാച്ചിറകുള്ളിലൊതുക്കും ശ്രീരാഗം പോലെ
അഴകിനെ അഴകായി തീരാൻ മോഹം
മോഹം, മോഹം, മോഹം
അഞ്ചികൊഞ്ചാതെടി മൈനപെണ്ണേ ഞാനും നിൻ കൂടെ പാടി പോകുമെടി
എന്തെല്ലാം എന്തെല്ലാം അതിരില്ലാ മോഹങ്ങൾ
മോഹത്തിന് മോഹം തോന്നും മോഹം മോഹം
പൂമ്പട്ടു പൊൻവളയും പാദസര കുന്നുകളും
ഇന്നോളം കാണാൻ അളവിൽ മോഹം മോഹം
താരക മുത്തു കൊരുക്കും ഈ താമര വളയത്തിൽ
താമരമൊട്ടു കുലുക്കും പൂ പുഞ്ചിരിപോലെ
അഴകിന്റെ അഴകായി മാറാൻ മോഹം
മോഹം, മോഹം, മോഹം
അഞ്ചികൊഞ്ചാതെടി മൈനപെണ്ണേ ഞാനും നിൻ കൂടെ പാടി പോകുമെടി
മേഘമേ മേഘമേ മേഘമേ കാർമേഘമേ
നീ ചിമ്മി ചിമ്മി പെയ്യാതെ നിൻ മോഹം തൂവാതെ വായോ