Оберіть трек для відтворення
Сингл / Трек
പ്രായമേ മറയുവതെങ്ങോ നീ
വേഗമേ അലയുവതെങ്ങോ നീ
ഇനിയീ ലോകമീ വേഗമീ മോഹമീ സ്നേഹം
പുണരാനെന്നും ആശ്വാസം
ഇനി നിൻ രൂപം നിൻ നാദം
നിൻ പാദം നിൻ ശ്വാസം
അണയാതെന്നിൽ നീ
കടലായി നീ നിറഞ്ഞു
മഴയായി നീ മൊഴിഞ്ഞു
വരമായി നീ പകർന്നു
മിഴി നോവാതെ
കഥയന്നു മാഞ്ഞിരുന്നു
പുഴയന്നു നേർത്തിരുന്നു
മനമിന്നു പാടിയൊന്നു തേങ്ങി
നിൻ മുഖം നിൻ സ്വരം അറിയാനായി
എൻ കനവിൽ നിൻ മിഴികളുമെൻ
മിഴിയിൽ നിൻ നിനവുകളെൻ
നിനവിൽ നിൻ മൃദുല സംഗീതം
എൻ ശ്രുതിയിൽ നിൻ വരികളുമെൻ
വരിയിൽ നിൻ മൊഴികളുമെൻ
മൊഴിയിൽ നിൻ സ്നേഹ സല്ലാപം
ഇളം തേൻ കാറ്റായി പാറി വന്നു നീ
പാരാഗമായി അരൂപിയായി
പെയ്തൊഴിഞ്ഞ പാട്ടായി പോയകന്നു നീ
വിലോലമായി അശാന്തമായി
വിഷാദം നീ വിചാരം നീ
സ്വകാര്യം നീ പ്രയാണം നീ
വികാരം നീ വിദൂരം നീ
അനേകം നീ പ്രതോഷം നീ
എൻ കനവിൽ നിൻ മിഴികളുമെൻ
മിഴിയിൽ നിൻ നിനവുകളെൻ
നിനവിൽ നിൻ മൃദുല സംഗീതം
എൻ ശ്രുതിയിൽ നിൻ വരികളുമെൻ
വരിയിൽ നിൻ മൊഴികളുമെൻ
മൊഴിയിൽ നിൻ സ്നേഹ സല്ലാപം
വെയിൽ നീ മാത്രം പകൽ നീ മാത്രം
പ്രഭാതമായ് പ്രകാശമായി
സ്വരം നീ മാത്രം നിഴൽ നീ മാത്രം
പ്രതീകമായി പ്രതീക്ഷയായി
വിഷാദം നീ വിചാരം നീ
വിഷാദം നീ വിചാരം നീ
സ്വകാര്യം നീ പ്രയാണം നീ
വികാരം നീ വിദൂരം നീ
അനേകം നീ പ്രതോഷം നീ
എൻ കനവിൽ നിൻ മിഴികളുമെൻ
മിഴിയിൽ നിൻ നിനവുകളെൻ
നിനവിൽ നിൻ മൃദുല സംഗീതം
എൻ ശ്രുതിയിൽ നിൻ വരികളുമെൻ
വരിയിൽ നിൻ മൊഴികളുമെൻ
മൊഴിയിൽ നിൻ സ്നേഹ സല്ലാപം
ഉയിരേ, ഉയിരേ, ഉയിരേ, ഉയിരേ
ഉയിരേ, ഉയിരേ, ഉയിരേ
എൻ കനവിൽ നിൻ മിഴികളുമെൻ
മിഴിയിൽ നിൻ നിനവുകളെൻ
നിനവിൽ നിൻ മൃദുല സംഗീതം
എൻ ശ്രുതിയിൽ നിൻ വരികളുമെൻ
വരിയിൽ നിൻ മൊഴികളുമെൻ
മൊഴിയിൽ നിൻ സ്നേഹ സല്ലാപം