Оберіть трек для відтворення
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായി ചമഞ്ഞെനടി
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടെൻ ഞാനൊരു വണ്ടായി ചമഞ്ഞെനടി
തുടിച്ചു തുള്ളും മനസ്സിനുള്ളിൽ
തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
തുടിച്ചു തുള്ളും മനസ്സിനുള്ളിൽ
തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടെന് ഞാനൊരു വണ്ടായി ചമഞ്ഞെനടി
ചാന്തണി ചിങ്കാരി ചിപ്പിവള കിന്നാരി
നീയെന്നെയെങ്ങനെ സ്വന്തമാക്കി
മാമല കോലോത്തെ തേവരെ കണ്ടപ്പോ
മന്ത്രം ഒന്നു എൻ കാതിൽ ചൊല്ലിതന്നേ
കൊഞ്ചടി പെണ്ണെ മറിമാൻ കണ്ണേ
കാമൻ മീട്ടും മായാവീണേ
തുള്ളി തുളുമ്പുമെന്നുള്ളിൽ കരം കൊണ്ട്
നുള്ളിക്കൊതിപ്പിക്കു പയ്യെ പയ്യെ
ചിക്ക ചിലമ്പുന്ന തങ്കച്ചിലമ്പിട്ടു
തെന്നിതുടിക്കെടി കള്ളിപ്പെണ്ണേ
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായി ചമഞ്ഞെനടി
Give it up for കറുത്ത പെണ്ണെ പെണ്ണെ (give it up)
Coz she can be your കരളേ! കണ്ണേ!
Irresistible, coz she's choco chocolate in and out!
ആവശ്യം ഇല്ല fairness creams
അവൾക്കും ഉണ്ട് നിന്നെ പോലെ തന്നെ dreams!
കറുത്ത് പോയല്ലോ is a complement, you see?
She's gonna show you how നിറം doesn't matter
Coz she's climbing up the ladder
And she's only gonna choose kindness and love
So don't you ever tell her "നിർത്തടി"
Whata what is this attitude you show?
Coz മോനെ ദിനേശാ അറിയാല്ലോ
She is വേറെ level bro
താടയിൽ പൊട്ടിട്ടു തങ്കനിരക്കൊമ്പാട്ടി
പൂമണിക്കാളയായി നീ പായുമ്പോൾ
കാറണിചാന്തിട്ട് കല്ലുമണിക്കാപ്പിട്ട്
പാടിപ്പറന്നു നീ പോരുന്നുണ്ടോ?
കൂടെയുറങ്ങാൻ കൊതിയാവുന്നു
നെഞ്ചിൽ മഞ്ഞിൻ കുളിരൂറുന്നു
നില്ലെടി നില്ലെടി നില്ലെടി നില്ലെടി നിന്നുടെ
കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ
മഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട് മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്
കറുത്ത പെണ്ണേ ഹ ഹാ
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുനാളുണ്ടേ
വരുത്തപ്പെട്ടെൻ ഞാനൊരു വണ്ടായി ചമഞ്ഞെനടി
തുടിച്ചു തുള്ളും മനസ്സിനുള്ളിൽ
തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
തുടിച്ചു തുള്ളും മനസ്സിനുള്ളിൽ
തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
കറുത്ത പെണ്ണെ