Оберіть трек для відтворення

ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ
ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ
നറുചിരി നാലുമണിപ്പൂവുപോൽ വിരിഞ്ഞുവോ
ചെറുമഷിത്തണ്ട് നീട്ടി വന്നടുത്തു നിന്നുവോ
മണിമധുരം നുണയും കനവിൻ മഴയിലോ
നനയും ഞാനാദ്യമായ്

ഈ പുലരിയിൽ കറുകകൾ
തളിരിടും വഴികളിൽ
നീ നിൻ മിഴികളിൽ
ഇളവെയിൽ തിരിയുമായി വരികയോ
ജനലഴിവഴി പകരും നനുനനെയൊരു മധുരം
ഒരു കുടയുടെ തണലിലണയും നേരം
പൊഴിയും മഴയിൽ
ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ
വാ ചിറകുമായ്
ചെറുവയൽക്കിളികളായി അലയുവാൻ
പൂന്തേൻ മൊഴികളാൽ
കുറുമണി കുയിലുപോൽ കുറുകുവാൻ
കളിചിരിയുടെ വിരലാൽ
തൊടുകുറിയിടുമഴകായ്
ചെറു കൊലുസ്സിൻ്റെ
കിലുകിലുക്കത്തിൻ താളം
മനസ്സിൽ നിറയും