Оберіть трек для відтворення
നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണാ

നാമം ജപിയ്ക്ക നാം നാമം ജപിയ്ക്ക ഹരി
നാമം ജപിയ്ക്ക നാം ഭക്തിയോടെ
നാമം ജപിയ്ക്ക നാം നാമം ജപിയ്ക്ക ഹരി
നാമം ജപിയ്ക്ക നാം ഭക്തിയോടെ
ഭക്തിയുണ്ടാകുവാൻ എന്തു വേണം ഹരേ
അത്ര മേൽ ചിത്ത വിശുദ്ധി വേണം
ചിത്ത വിശുദ്ധിയ്ക്കായ് എന്തു വേണം ഹരേ
ചിന്തയും കർമ്മവും നന്നാവണം
നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണാ
നാരായണാ സകല സന്താപ നാശന ജഗന്നാഥ വിഷ്ണു ഹരി നാരായണാ
നാമം ജപിയ്ക്കുവാൻ എന്തു വേണം ഹരേ
നാമം ജപിയ്ക്കുവാൻ മോഹം വേണം
നാമം ജപിയ്ക്കുവാൻ എന്തു വേണം ഹരേ
നാമം ജപിയ്ക്കുവാൻ മോഹം വേണം
ആ മോഹമുണ്ടാവാൻ എന്തു വേണം ഹരേ
ആ മോഹമുണ്ടാവാൻ യോഗം വേണം
യോഗമുണ്ടാകുവാൻ എന്തു വേണം ഹരേ
ജന്മ ജന്മാർജ്ജിത ഭാഗ്യം വേണം
നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണാ
നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണാ
കർമ്മങ്ങൾ നന്നാവാൻ എന്തു വേണം ഹരേ
കർമ്മങ്ങൾ നന്നാവാൻ സുകൃതം വേണം
കർമ്മങ്ങൾ നന്നാവാൻ എന്തു വേണം ഹരേ
കർമ്മങ്ങൾ നന്നാവാൻ സുകൃതം വേണം
സുകൃതമുണ്ടാകുവാൻ എന്തു വേണം ഹരേ
അകൃതങ്ങൾ ചെയ്യാതിരിയ്ക്ക വേണം
അത്രയും അറിയുവാനെന്തു വേണം ഹരേ
സജ്ജന സംസർഗ്ഗം തന്നെ വേണം
നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണാ
നാരായണാ സകല സന്താപ നാശന ജഗന്നാഥ വിഷ്ണു ഹരി നാരായണാ
സജ്ജനം ആരെന്നറിയുവതെങ്ങനെ സൽകർമ്മം ചെയ്യുവോർ സജ്ജനങ്ങൾ

സത് സംഗം ചെയ്വോരും സാധുക്കളിൽ സദാ സന്മനസ്സുള്ളോരും സജ്ജനങ്ങൾ
സന്മനസ്സുണ്ടാവാൻ എന്തു വേണം ഹരേ സജ്ജന സംസർഗ്ഗം തന്നെ വേണം
നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണാ
നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണാ
നന്മ വരുവതിനെന്തു വേണം ഗുരോ ഹരിയുടെ അളവറ്റ കരുണ വേണം

കരുണ കൈ വന്നീടാനെന്തു വേണം ഗുരോ ഹരി മാത്രം ശരണമെന്നോർമ്മ വേണം
അതിനു നാം എന്തു ചെയ്യേണ്ടു ഗുരോ അതിന് ഹരിനാമ കീർത്തനം തന്നെ വേണം