Оберіть трек для відтворення

ഉം-ഉംഹും
ഓ-ഓ
ഉം-ഉംഹും
ഓ-ഓ
തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയെ
നെഞ്ചിലൂറും പൊൻകനവിൻ
തേൻ കുടിക്കാൻ വായോ
ഉം-ഉംഹും
ഓ-ഓ
തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയെ
നെഞ്ചിലൂറും പൊൻകനവിൻ
തേൻ കുടിക്കാൻ വായോ
ചന്തമുള്ള വാകചോട്ടിൽ
കൊക്കുരുമ്മി കൂടാമോ?
മൂടിവച്ച കുഞ്ഞിലച്ചുണ്ടിൻ
മർമ്മരങ്ങൾ കേൾക്കാമോ?
ഊയലാടിയാടിയാടി
പൊൻകിളിയേ
എന്നടുത്തെത്താമോ?
തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൂറും പൊൻകനവിൻ
തേൻ കുടിക്കാൻ വായോ
കണ്ണുവെയ്ക്കും പൊന്നിളനീർ
തിങ്കളിന്റെ കണ്മഷി നീ
ആരെയാരെയാരെ തേടി
വന്നു നീ?
ഇന്നു നിൻറെ കണ്ണണിയാൻ
വന്നുതിരും പൂക്കണി ഞാൻ
ചെമ്പകം പൂക്കും കാവിൽ മേളമായ്
നീയെന്റെ നാണത്തിൽ ചിമിഴായ്
മേനിപ്പൂമേട്ടിലെ മണമായി
നീയെൻ്റെ മോഹപ്പെൺകൊടിയായ്
രാക്കുളിർ കാറ്റിലെ നനവായ്
മഞ്ഞായ് പുണരും മൃദുവായ്
തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൂറും പൊൻകനവിൻ
തേൻ കുടിക്കാൻ വായോ
കണ്ണെറിയും മാൻമിഴിയാൽ
മന്മഥൻ്റെ പൂവമ്പുമായ്
ഇന്നെൻ്റെ ചോരും കൂട്ടിൽ വന്നിതാ
എന്നുമെൻ്റെ കണ്ണിതിലായി
വന്നുദിക്കും സൂരിയനായി
വാതിലിന്നോരം ചേർന്ന്
നിൽപ്പു ഞാൻ
നീയെന്നുമെന്നിലെ കനലായ്
മോതിരക്കയ്യിലെ നിധിയായ്
എന്നിലെ ശ്വാസത്തിൽ കണമായ്
എന്നിലെ മോഹത്തിൻ ചിറകായ്
നീയാ കുളിരിൻ ഉറവായ്
തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൂറും പൊൻകനവിൽ
തേൻ കുടിക്കാൻ വായോ
ചന്തമുള്ള വാകചോട്ടിൽ
കൊക്കുരുമ്മി കൂടാമോ?
മൂടിവച്ച കുഞ്ഞിലച്ചുണ്ടിൻ
മർമ്മരങ്ങൾ കേൾക്കാമോ?
ഊയലാടിയാടിയാടി
പൊൻകിളിയേ എന്നടുത്തെത്താമോ?