Оберіть трек для відтворення
ബലവാനാം കർത്താവിൽ
ആശ്രയിച്ചു ബലം നേടി
ബാലനാം ദാവീദ്
യുദ്ധത്തിനു പോയി
ആയുധമേന്തിയ പോരാളി
അതിശക്തനായ ഗോലിയാത്ത്
അട്ടഹസിച്ചു വെല്ലുവിളിച്ചു
ദാവീദിനെ നോക്കി
പരിഹാസമൊടെ ഫെലിസ്ത്യയര്
ഭയമോടിസ്രായേൽ സൈന്യം
മല്ലൻ ഗോലിയാത്തിനു മുന്നിൽ
കവിണയുമായ് ദാവീദ്
ഗോലിയാത്ത് കുന്തമുയർത്തുന്നു
ദാവീദ് കവിണ വലിക്കുന്നു
ഗോലിയാത്തിൻ തല തകരുന്നു
കവിണ കല്ലേറ്റ്
ആടിനെമേച്ചു നടന്നവനാം
ദാവീദ് വിജയം നേടിയപോൽ
ദൈവാശ്രയമാൽ നമ്മൾക്കും
വിജയം നേടീടാം
ബലവാനാം കർത്താവിൽ
ആശ്രയിച്ചു ബലം നേടി
ബാലനാം ദാവീദ്
യുദ്ധം വിജയിച്ചു