Оберіть трек для відтворення
നാട്ടുമാവിലൊരു മൈന
കൂട്ടു പോരുമോ മൈന
എന്‍ കിനാവിലെ കൂട്ടിനുള്ളിലെ
മായാ മൈന, നീ എന്‍ മൈന
നാട്ടുമാവിലൊരു മൈന
കൂട്ടു പോരുമോ മൈന
എന്‍ കിനാവിലെ കൂട്ടിനുള്ളിലെ
മായാ മൈന, നീ എന്‍ മൈന
ഏ
ആഹാ
ഓഹോ ആഹാ അഹാഹാ
കുന്നിറങ്ങിക്കളിക്കണ
കുഞ്ഞുമഴക്കാറിന്നൊപ്പം
മുട്ടി മുട്ടി ഉരുമ്മണ പൂങ്കാറ്റിൽ
കുന്നിമണിക്കണ്ണില് നോക്കി
ചന്ദനപ്പൊന്തൂവല് ചിക്കി
ആരും കാണാതോരം ചാരി പോരാമോ
ഇല്ലിക്കുഴലില് തുള്ളിത്തേനില്ലേ
കന്നിപ്പാടത്തെ നെല്ലിൻച്ചേലില്ലേ
മാവുണ്ട് മാമ്പൂവുണ്ട്
തേനുണ്ണാന്‍ കൊതിയുണ്ട്
എന്നാലും മൈനക്കില്ല മിണ്ടാട്ടം
നാട്ടുമാവിലൊരു ഹേ ഹേ
നാട്ടുമാവിലൊരു മൈന
കൂട്ടു പോരുമോ മൈന
എന്‍ കിനാവിലെ കൂട്ടിനുള്ളിലെ
മായാ മൈന, നീ എന്‍ മൈന
ആഹാ
അക്കം പക്കം പറക്കുമ്പം
ചിക്കിച്ചിക്കി നടക്കുമ്പം
തക്കം നോക്കി പതുങ്ങും
മാഞ്ചോട്ടില്‍
വെള്ളിവല വിരിച്ചിട്ടും
വള്ളിച്ചൂരല് കൊരുത്തിട്ടും
മേലേ മേലേ പാറിപ്പാറി പോയാലോ
പീലിക്കാടുണ്ടേ ഓലക്കൂടുണ്ടേ
ചെല്ലക്കിളി നീയേ മെല്ലെ പോരില്ലേ
മഞ്ഞുണ്ട് കുളിരുണ്ട് മണ്കൂടിലിടമുണ്ട്
എന്നാലും മൈനക്കില്ല പുന്നാരം
നാട്ടുമാവിലൊരു മൈന
കൂട്ടു പോരുമോ മൈന
എന്‍ കിനാവിലെ കൂട്ടിനുള്ളിലെ
മായാ മൈന, നീ എന്‍ മൈന
ഹേ നാട്ടുമാവിലൊരു മൈന
കൂട്ടു പോരുമോ മൈന
ഓഹോഹോ അഹാഹ അഹഹ