Оберіть трек для відтворення
വിരഹത്തിൻ വേദന അറിയാൻ
പ്രണയിക്കു ഒരു വട്ടം
വിടരാപ്പൂമൊട്ടുകളവിടെ
കരയിക്കും പലവട്ടം
വിരഹത്തിൻ വേദന അറിയാൻ
പ്രണയിക്കു ഒരു വട്ടം
വിടരാപ്പൂമൊട്ടുകളവിടെ
കരയിക്കും പലവട്ടം
നഗ്നമേനികൾ നീലരാവിലുരയുന്ന
സുഖമല്ല പ്രണയം
നേര് നിറയുന്ന നോവ് നീറുന്ന
മധുര നൊമ്പരം പ്രണയം
അതിൽ അലിയും തോറും
മധുരം മധുരം മധുരം മധുരം
വിരഹത്തിൻ വേദന അറിയാൻ
പ്രണയിക്കു ഒരു വട്ടം
വിടരാപ്പൂമൊട്ടുകളവിടെ
കരയിക്കും പലവട്ടം
മാനമാകെ മധു മാരിവില്ലു
തെളിയുന്ന പോലെ തോന്നും
മനസ്സിലന്നുവരെ കണ്ടതില്ലാത്ത
മയിലു പീലി നീർത്തും
ആ മാനമാകെ മധു മാരിവില്ലു
തെളിയുന്ന പോലെ തോന്നും
മനസ്സിലന്നുവരെ കണ്ടതില്ലാത്ത
മയിലു പീലി നീർത്തും
ഒഴുകി അകലുന്ന പുഴയിൽ
പനിനീരെന്നു തോന്നും
തഴുകി അകലുന്ന കാറ്റും
ചങ്ങാതി എന്ന് തോന്നും
സ്വപ്നങ്ങൾ പതിവാകും
സ്വർഗ്ഗങ്ങൾ കുളിരേകും
സ്വപ്നങ്ങൾ പതിവാകും
സ്വർഗ്ഗങ്ങൾ കുളിരേകും
നിലാവുള്ള രാവിൽ മയങ്ങാതെയാകും
നിലാവുള്ള രാവിൽ മയങ്ങാതെയാകും
വിരഹത്തിൻ വേദന അറിയാൻ
പ്രണയിക്കു ഒരു വട്ടം
വിടരാപ്പൂമൊട്ടുകളവിടെ
കരയിക്കും പലവട്ടം
വാനിലുള്ള മധു മാരിവില്ലു
മഴയോടെ മാഞ്ഞു പോകും
മനസ്സിലന്നുവരെ പീലി നീർത്തി
മയിലും പറന്നു പോകും
വാനിലുള്ള മധു മാരിവില്ലു
മഴയോടെ മാഞ്ഞു പോകും
മനസ്സിലന്നുവരെ പീലി നീർത്തി
മയിലും പറന്നു പോകും
ഒഴുകി അകലുന്ന പുഴയിൽ
കണ്ണീരെന്നു തോന്നും
തഴുകി അകലുന്ന കാറ്റും
തെമ്മാടി എന്ന് തോന്നും
സ്വപ്നങ്ങൾ വിട ചെല്ലും
സ്വർഗ്ഗങ്ങൾ കനലേകും
സ്വപ്നങ്ങൾ വിട ചെല്ലും
സ്വർഗ്ഗങ്ങൾ കനലേകും
നിലാവിൻ്റെ ഭാവം വിഷാദങ്ങളാകും
നിലാവിൻ്റെ ഭാവം വിഷാദങ്ങളാകും
വിരഹത്തിൻ വേദന അറിയാൻ
പ്രണയിക്കു ഒരു വട്ടം
വിടരാപ്പൂമൊട്ടുകളവിടെ
കരയിക്കും പലവട്ടം
വിരഹത്തിൻ വേദന അറിയാൻ
പ്രണയിക്കു ഒരു വട്ടം
വിടരാപ്പൂമൊട്ടുകളവിടെ
കരയിക്കും പലവട്ടം
നഗ്നമേനികൾ നീലരാവിലുരയുന്ന
സുഖമല്ല പ്രണയം
നേര് നിറയുന്ന നോവ് നീറുന്ന
മധുര നൊമ്പരം പ്രണയം
അതിൽ അലിയും തോറും
മധുരംമധുരംമധുരംമധുരം
വിരഹത്തിൻ വേദന അറിയാൻ
പ്രണയിക്കു ഒരു വട്ടം
വിടരാപ്പൂമൊട്ടുകളവിടെ
കരയിക്കും പലവട്ടം