Оберіть трек для відтворення

Сингл / Трек
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞി തത്തേ
കൽപ്പിച്ചു റബ്ബ് എനിക്കേകിയ മലർ മോട്ടേ
ഖൽബിന്റെ കണ്ണേ ഉറങ്ങുറങ്ങ്
കൽപ്പിച്ചു റബ്ബ് എനിക്കേകിയ മലർ മോട്ടേ
ഖൽബിന്റെ കണ്ണേ ഉറങ്ങുറങ്ങ്
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞി തത്തേ
കണ്ണില്ലാ ബാപ്പക്ക് കൈ വന്ന കണ്ണല്ലേ മണ്ണിതിലുണ്ടായ വിണ്ണല്ലേ
കണ്ണില്ലാ ബാപ്പക്ക് കൈ വന്ന കണ്ണല്ലേ മണ്ണിതിലുണ്ടായ വിണ്ണല്ലേ
താമര മിഴിയെങ്ങോ തങ്കത്തിൻ കവിളെങ്ങോ
തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞി തത്തേ
കണ്മണി നിൻമലർ തൂ മുഖം കാണാതെ കണ്ണടച്ചീടും ഞാൻ എന്നാലും
ഉമ്മാടെ കണ്ണാണ് ഉപ്പാടെ കരളാണ് ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ
ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞി തത്തേ