Оберіть трек для відтворення
ഉമ്പായി കുച്ചാണ്ട് പാണൻ കത്തണുമ്മാ
വാഴല പൊട്ടിച്ച് പാപ്പൊണ്ടാക്കണുമ്മാ
വയറു കത്ത്യാല് എൻ്റെ കൊടലു കത്തണുമ്മാ
പ്രാണൻ പെടഞ്ഞിട്ട് ദൈവേ ഓണം പാഴാക്കണുമ്മാ
അത്തം കഴിഞ്ഞാലോ പിന്നെ ഓണം വരുമന്ന്
ഇമ്മിണി നാളായീട്ടച്ഛൻ കൊഞ്ചിപ്പറയാറില്ലേ
ഉമ്പായി കുച്ചാണ്ട് പാണൻ കത്തണുമ്മാ
വാഴല പൊട്ടിച്ച് പാപ്പൊണ്ടാക്കണുമ്മാ
വയറു കത്ത്യാല് എൻ്റെ കൊടലു കത്തണുമ്മാ
പ്രാണൻ പെടഞ്ഞിട്ട് ദൈവേ ഓണം പാഴാക്കണുമ്മാ
അത്തം കഴിഞ്ഞാലോ പിന്നെ ഓണം വരുമന്ന്
ഇമ്മിണി നാളായീട്ടച്ഛൻ കൊഞ്ചിപ്പറയാറില്ലേ
ഞാനൊരു പൂക്കളട്ടു കാലത്തെൻ്റെ അമ്മേം പൂക്കളിട്ടു
അച്ഛൻ വന്നപ്പോ വൈന്നേരം വാളോണ്ട് പൂക്കളട്ടു
അച്ഛൻ വന്നീല്ലേ അമ്മേ അത്തായം വെന്തില്ലേ
അത്തായം കുച്ചാണ്ട് പ്രാണൻ കത്തണുമ്മാ
അച്ഛൻ വന്നപ്പോ അച്ഛൻ്റെ മോളു കിണുങ്ങണുണ്ട്
എന്തിനാടീ മോളേ തല തല്ലിക്കരയണത്
ഉമ്പായി കുച്ചാണ്ട് പാണൻ കത്തണുമ്മാ
വാഴല പൊട്ടിച്ച് പാപ്പൊണ്ടാക്കണുമ്മാ
ചോറു ചോയ്ച്ചപ്പോ അമ്മ കീറു തന്നച്ചോ
കീറു കിട്ടീപ്പോ എൻ്റെ പ്രാണൻ പോയച്ചോ
അച്ഛനെ വേണ്ടേടീ നിനക്ക് അത്തായം വേണ്ടേടീ
അത്തായം വേണ്ടെനിക്ക് പൊന്നേ അച്ഛനെ മാത്രം മതി
അടുക്കളെച്ചെന്നിട്ട് കുമാരൻ അടുപ്പത്തേക്കൊന്നു നോക്കി
വെള്ളമെറക്കടീ ജാനു ഞാനൊന്നു കുളിച്ചിടട്ടെ
കണ്ണെഴുതീട്ട് പൊട്ടു കുത്തീട്ട്
പുള്ളി കുത്തീട്ട് ദൈവേ കണ്ണാടീണ്ടോ നോക്കാം
ഉമ്പായി കുച്ചാണ്ട് പാണൻ കത്തണുമ്മാ
വാഴല പൊട്ടിച്ച് പാപ്പൊണ്ടാക്കണുമ്മാ